സുസുക്കി അടുത്തിടെ അവതരിപ്പിച്ച ചെറു എസ്.യു.വി ജിംനിയും ഹോട്ട് ഹാച്ച്ബാക്ക് സ്വിഫ്റ്റ് സ്പോര്‍ട്ടും ഇന്ത്യയിലേക്കെത്തില്ലെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഇന്ത്യ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് തലവനായ സിവി രാമനാണ് ഒരു ഓട്ടോ വെബ്സൈറ്റിനോട് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രണ്ടു മോഡലിനും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ലെന്ന വിലയിരുത്തലാണ് ഇന്ത്യന്‍ പ്രവേശനത്തിന് തടസ്സമെന്നാണ് സൂചന. ത്രീ ഡോര്‍ ഓഫ് റോഡര്‍ ജിംനിക്ക് അനുകൂലമായ വിപണി സാധ്യത നിലവില്‍ ഇന്ത്യയിലില്ല. അധിക ഫീച്ചേഴ്സുള്ള സ്വിഫ്റ്റ് സ്പോര്‍ട്ടിന്റെ ഉയര്‍ന്ന വില പരിഗണിക്കുമ്പോള്‍ സ്വിഫ്റ്റിനും സമാനമായ സാഹചര്യമാണുള്ളത്.
ലൈഫ് സ്റ്റൈല്‍ ഓഫ് റോഡറായ ചെറു ജിംനിയെ ഇന്ത്യക്കാര്‍ അവരുടെ പ്രൈമറി വാഹനമായി പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ ഗണത്തില്‍ ഇന്ത്യയിലുള്ള മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗുര്‍ഖ എന്നീ മോഡലുകള്‍ക്ക് വലിയ തോതിലുള്ള വില്‍പ്പന നിലവില്‍ ലഭിക്കുന്നില്ല. 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനില്‍ ഉയര്‍ന്ന വിലയുള്ള സ്വിഫ്റ്റ് സ്പോര്‍ട്ട് വിപണി പിടിക്കാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തല്‍.
Content Highlights; New Suzuki Jimny And Swift Sport India Launch Cancelled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..