ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ പുതിയ മോഡല്‍ ട്രൈബര്‍ ജൂണ്‍ 19-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയിലേക്കായി പ്രത്യേകം ഡിസൈനും നിര്‍മാണവും പൂര്‍ത്തീകരിച്ച മോഡലാണ് ട്രൈബര്‍. റെനോയുടെ പുതിയ പ്ലാറ്റ്ഫോമിലെത്തുന്ന ട്രൈബര്‍ പുതിയ സെഗ്‌മെന്റിലാണ്‌ മത്സരത്തിനെത്തുക. ഗ്ലോബല്‍ ലോഞ്ചിന് ശേഷം നാല് മീറ്ററില്‍ താഴെ നീളമുള്ള ട്രൈബര്‍ ഈ വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലുമെത്തും. 

അള്‍ട്രാ മോഡുലാര്‍ ഡിസൈനില്‍ ട്രൈബറില്‍ ധാരാളം സ്ഥലസൗകര്യവും കമ്പനി ഉറപ്പുനല്‍കുന്നു. സെവന്‍ സീറ്റര്‍ മോഡലായിരിക്കും ട്രൈബര്‍. റെനോ നിരയില്‍ ചെറു ഹാച്ച്ബാക്ക് ക്വിഡിനും റെനോ എസ്.യു.വികള്‍ക്കും ഇടയിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. എടുത്തുമാറ്റാവുന്ന തേഡ് റോ സീറ്റായിരിക്കും വാഹനത്തിലുണ്ടാവുക. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയിൽ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളൂ.. 

Content HIghlights; Renault Triber, Triber, New Renault Car