സ്റ്റര്‍ എസ്.യു.വിക്ക്‌ ശേഷം ഇന്ത്യന്‍ വിപണിയില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയ്ക്ക് കുതിപ്പ് നല്‍കിയ മോഡലാണ് ക്വിഡ്. വൈകാതെ മുഖംമിനുക്കി വിപണിയിലെത്തുന്ന പുതിയ ക്വിഡിന്റെ ആദ്യ ടീസര്‍ റെനോ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. വാഹനത്തിന്റെ മുന്‍ഭാഗം പകുതിയോളം ദൃശ്യമാകുന്ന ടീസര്‍ ചിത്രവും ഓവറോള്‍ രൂപം വ്യക്തമാക്കുന്ന ടീസര്‍ വീഡിയോയും റെനോ പുറത്തുവിട്ടിട്ടുണ്ട്.

ക്വിഡിനെ അടിസ്ഥാനമാക്കി അടുത്തിടെ വിദേശത്ത് പുറത്തിറങ്ങിയ സിറ്റി K-ZE ഇലക്ട്രിക്  മോഡലിന്റെ ഡിസൈനുമായി അല്‍പം സാമ്യമുണ്ട് പുതിയ ക്വിഡിന്. മുന്‍ഭാഗത്താണ് കാര്യമായ മാറ്റങ്ങള്‍. പുതിയ ഗ്രില്ല്, ബംമ്പറിലേക്ക് സ്ഥാനം മാറിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, പുതിയ ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ മുന്‍ഭാഗത്തെ ആകര്‍ഷകമാക്കും. വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങുകളും, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പില്ലറുകളും പുതിയ അലോയി വീലും നല്‍കിയാണ് 2019 ക്വിഡിന്റെ വശങ്ങളെ അലങ്കരിച്ചിരിക്കുന്നത്. 

8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിലുണ്ടാകും. മുന്‍ മോഡലിനേക്കാള്‍ സ്റ്റൈലിഷും ഫീച്ചര്‍ റിച്ചുമായിരിക്കും പുതിയ ക്വിഡിന്റെ ഇന്റീരിയര്‍. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമുണ്ടാകില്ല. 53 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 800 സിസി എന്‍ജിനും 67 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലുമാണ് ക്വിഡ് വിപണിയിലേക്കെത്തുക. 5 സ്പീഡ് മാനുവല്‍, എഎംടിയാണ് ട്രാന്‍സ്മിഷന്‍. 

Content Highlights; new renault kwid facelift teased