മഹീന്ദ്രയുടെ എസ്‌യുവി മോഡലായ ഥാറിന്റെ ഏറ്റവും പുതിയ പതിപ്പ് 2020-ന്റെ തുടക്കത്തില്‍ തന്നെ നിരത്ത് കീഴടക്കാന്‍ എത്തുകയാണ്. ഇത്തവണ വരവ് അല്‍പ്പം സ്‌പെഷ്യല്‍ ആക്കാന്‍ പെട്രോള്‍ എന്‍ജിനിലും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും ഥാര്‍ എത്തുമെന്നാണ് സൂചന.
മഹീന്ദ്ര എക്‌സ്‌യുവി 500-ല്‍ നല്‍കിയിരുന്ന 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ മഹീന്ദ്ര നല്‍കിയിട്ടില്ല.
ഇതിനുപുറമെ, ബിഎസ്-6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തുന്നുണ്ട്. മുമ്പുണ്ടായിരുന്ന 2.5 ലിറ്റര്‍ സിആര്‍ഡിഇ എന്‍ജിന് പകരമാണ് പുതിയ 2.2 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഡീസല്‍ എന്‍ജിനൊപ്പമുണ്ടാവുക.
പഴയ ഥാറില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ പുതിയ മോഡലിനുണ്ടാകും. മുന്‍ഭാഗത്ത് തന്നെ ഥാറിന്റെ കരുത്ത് പ്രകടമാണ്. ഏഴ് സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഫെന്‍ഡര്‍ എല്‍ഇഡി ഇന്‍ഡിിക്കേറ്റര്‍ എന്നിവ ജീപ്പിനെ ഓര്‍മപ്പെടുത്തും.
മുന്‍ തലമുറയെ അപേക്ഷിച്ച് ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയരാണ് പുതിയ താറിലുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെമ്മറി സീറ്റ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, എസി വിത്ത് ഹീറ്റര്‍ എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ ഥാറിലുണ്ട്. പഴയ ഥാറിനെക്കാള്‍ നീളവും വീതിയും അല്‍പം കൂടും.
Content Highlights: New Model Mahindra Thar To Get 2.2 Liter Petrol Engine And Automatic Transmission