ത്യാഡംബര എംപിവി മോഡലായ വി-ക്ലാസിന്റെ പുതിയ എലീറ്റ്‌ വകഭേദം മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യയിലെത്തിച്ചു. വി-ക്ലാസ് എംപിവി നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്. 1.10 കോടി രൂപയാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ എക്‌സ്‌പ്രെഷന്‍, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വകഭേദങ്ങളാണ് വി-ക്ലാസിന് നേരത്തെയുണ്ടായിരുന്നത്. 65 ലക്ഷം രൂപ മുതല്‍ 82 ലക്ഷം വരെയായിരുന്നു ഇവയുടെ എക്‌സ്‌ഷോറൂം വില. 

ഈ വര്‍ഷം തുടക്കത്തില്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച പുതിയ വി-ക്ലാസിന്റെ അടിസ്ഥാനത്തിലുള്ളതാണ് പുതിയ വി-ക്ലാസ് എലീറ്റ്‌. ലോങ് വീല്‍ബേസ് 6 സീറ്റര്‍ ഓപ്ഷനാണ് എലീറ്റിലുള്ളത്. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള വി-ക്ലാസില്‍നിന്ന് ചെറിയ മാറ്റങ്ങള്‍ മാത്രമേ എലീറ്റിനുള്ളു. പുറംമോടിയിലെ ഹെഡ്ലൈറ്റ്, ഗ്രില്‍, ബംമ്പര്‍ എന്നിവ പരിഷ്‌കരിച്ചിട്ടുണ്ട്. 

elite

യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അകത്തളം. പുതിയ എയര്‍കണ്ടീഷന്‍ വെന്റ്‌സ്, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ് യൂണിറ്റ് എന്നിവ പുതുമ നല്‍കും. സെന്റര്‍ കണ്‍സോളില്‍ ചെറിയ കൂളിങ് കംപാര്‍ട്ട്‌മെന്റുണ്ട്. ഓപ്ഷണലായി വലിയ ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫും ഇടംപിടിച്ചിട്ടുണ്ട്. ലെഗ് റെസ്റ്റോടുകൂടിയ ക്യാപ്റ്റന്‍ സീറ്റുകളാണ് രണ്ടാം നിരയിലുള്ളത്. വെന്റിലേഷന്‍, മസാജ് ഫങ്ഷനുള്ളതാണ് ഈ സീറ്റുകള്‍. 

v class elite

ആറ് എയര്‍ബാഗ്, എബിഎസ്, അറ്റന്‍ഷന്‍ അസിസ്റ്റ്, ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രോസ് വിന്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എലീറ്റില്‍ സ്റ്റാന്റേര്‍ഡാണ്. ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് എലീറ്റിന് കരുത്തേകുക. 163 എച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകുന്നതാണ്‌ ഈ എന്‍ജിന്‍. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Content Highlights; new mercedes benz v class elite mpv launched in india