ഡ്യുവല്‍ ടോണ്‍ നിറം, 24 കി.മീ. മൈലേജ്; ലുക്കിലും കരുത്തിലും കേമനായി പുതിയ വാഗണ്‍ആര്‍ വീണ്ടും


2 min read
Read later
Print
Share

പുതുമോടിയില്‍ എത്തിയിട്ടുള്ള വാഗണ്‍ആറിന്റെ അടിസ്ഥാന മോഡലിന് 5.39 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

പുതിയ മാരുതി സുസുക്കി വാഗൺആർ | Photo: Maruti Suzuki

മാരുതിയുടെ ഹാച്ച്ബാക്ക് മോഡലുകളില്‍ ഫാമിലി കാര്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള മോഡലാണ് വാഗണ്‍ആര്‍. പലപ്പോഴായി മുഖം മിനുക്കിയും കരുത്തുയര്‍ത്തിയും നിരത്തുകളില്‍ എത്തിയിട്ടുള്ള വാഗണ്‍ആര്‍ വീണ്ടും മോടിപിടിപ്പിച്ച് എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി. കാഴ്ചയില്‍ ഏറെ സ്റ്റൈലിഷായതിനൊപ്പം കൂടുതല്‍ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരുക്കിയും ഈന്ധനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കിയുമാണ് ഈ വാഹനം എത്തിയിട്ടുള്ളത്.

പുതുമോടിയില്‍ എത്തിയിട്ടുള്ള വാഗണ്‍ആറിന്റെ അടിസ്ഥാന മോഡലിന് 5.39 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേദമായ ZXi+ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 7.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. VXi, ZXi, ZXi+, ZXi+ ഡ്യുവല്‍ ടോണ്‍ എന്നീ വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. 6.36 ലക്ഷം രൂപയിലാണ് വാഗണ്‍ആറിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലിന്റെ വില ആരംഭിക്കുന്നത്.

ഇരട്ട നിറത്തിലെത്തിയതാണ് പുതിയ വാഗണ്‍ആറിന്റെ പുറംമോടിയില്‍ വരുത്തിയിട്ടുള്ള പുതുമ. ഗാലന്റ് റെഡ്, മാഗ്മ ഗ്രേ എന്നീ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫ് നല്‍കിയാണ് ഡ്യുവല്‍ ടോണ്‍ മോഡല്‍ ഒരുക്കിയിട്ടുള്ളത്. ഉയര്‍ന്ന വകഭേദമായ Z+ ആണ് ഡ്യുവല്‍ ടോണ്‍ ആയിട്ടുള്ളത്. റൂഫിന് പുറമെ, റിയര്‍വ്യു മിറര്‍, പില്ലറുകള്‍ എന്നിവയിലേക്ക് കറുപ്പ് നിറം നീളുന്നുണ്ട്. അതേസമയം, അളവുകളിലും മറ്റുള്ളവയിലും മാറ്റം വരുത്താതെയാണ് പുതിയ വാഗണ്‍ആര്‍ എത്തിയിട്ടുള്ളത്.

സ്മാര്‍ട്ട്‌ഫോണ്‍ നാവിഗേഷനും പ്രീമിയം സൗണ്ട് സിസ്റ്റവും നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പുതിയ ഓട്ടോഗിയര്‍ സാങ്കേതികവിദ്യ തുടങ്ങിയവയും ഇന്റീരിയറിന് മാറ്റം ഒരുക്കുന്നുണ്ട്. അടിസ്ഥാന മോഡല്‍ മുതല്‍ ഡ്യുവല്‍ എയര്‍ബാഗ്, ഇ.ബി.ഡി, ഹൈ സ്പീഡ് അലേര്‍ട്ട്, സീറ്റ് ബൈല്‍റ്റ് അലേര്‍ട്ട്, റിവേഴ്‌സ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്.

കെ-സീരീസ് 1-ലിറ്റര്‍, 1.2 ലിറ്റര്‍ എന്‍ജിനുകളില്‍ 'ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്' സാങ്കേതികവിദ്യയോടെയാണ് പുതിയ 'വാഗണ്‍ആര്‍' എത്തുന്നത്. പെട്രോളിന് പുറമെ എസ്-സി.എന്‍.ജി. ഓപ്ഷനും ലഭ്യമാണ്. 1-ലിറ്റര്‍ എന്‍ജിനുമായി എത്തുന്ന വാഗണ്‍ആറിന്റെ ഇന്ധനക്ഷമത ലിറ്ററിന് 25.19 കിലോമീറ്ററാണ്. 1.2 ലിറ്റര്‍ എന്‍ജിനുമായി എത്തുന്നതിന് 24.43 കിലോമീറ്ററും. സി.എന്‍.ജി. മോഡല്‍ കിലോയ്ക്ക് 34.05 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Content Highlights: New Maruti WagonR Launched With Duel Tone Colour and More Fuel Efficient, Maruti WagonR Facelift

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Mahindra Bolero Neo Ambulance

2 min

ബൊലേറൊ നിയോയെ അടിസ്ഥാനമാക്കി പുതിയ ആംബുലന്‍സ് എത്തിച്ച് മഹീന്ദ്ര; വില 13.99 ലക്ഷം

Sep 21, 2023


Private Bus

1 min

ഓട്ടത്തില്‍ ഒരു ടയര്‍ പൊട്ടി,മാറ്റിയിട്ടതും തേഞ്ഞുതീരാറായത്, ഒടുവില്‍ ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

Sep 19, 2023


Mahindra Thar Electric

2 min

തീയതി കുറിച്ചു: മഹീന്ദ്രയുടെ ഥാറും ഇലക്ട്രിക് ആകുന്നു, സ്വാതന്ത്ര്യദിനത്തില്‍ ഇ-ഥാര്‍ കാണാം | Video

Aug 6, 2023


Most Commented