ഭാരം കുറച്ച് പുതിയ പ്ലാറ്റ്‌ഫോമില്‍ മാരുതിയുടെ എവര്‍ഗ്രീന്‍ വാഗണ്‍ ആര്‍


69 കിലോയാണ് ഒറ്റയടിക്ക് കുറഞ്ഞത്. എന്നാല്‍, കരുത്തിനെ ഇതൊന്നും ബാധിക്കില്ലെന്ന് കമ്പനി സാക്ഷ്യം. കാരണം, പുതിയ ഡിസയര്‍ മുതലിങ്ങോട്ടുള്ളവയെല്ലാം ഹെര്‍ടെക്ടില്‍ തന്നെയാണ് പണിതുകയറ്റിയിരിക്കുന്നത്.

പുതുവര്‍ഷം ആരംഭിക്കുന്നത് നല്ലൊരു വിളവെടുപ്പോടെയാണ്. ജനുവരിയില്‍ത്തന്നെ വാഹനമേളയാണ് നടക്കുന്നത്. ആദ്യമാസംതന്നെ പുറത്തിറങ്ങാന്‍ പോകുന്നത് ഒരുപിടി പുതിയ വാഹനങ്ങളാണ്. നിസാന്റെ കോംപാക്ട് എസ്.യു.വി. കിക്സും ടാറ്റയുടെ ലോകം കാത്തിരിക്കുന്ന ഹാരിയറിന്റെ പുറത്തിറക്കല്‍ ചടങ്ങും ഉടന്‍ നടക്കും. ഇവയുടെ പിന്നാലെയാണ് മാരുതി വെടിപൊട്ടിക്കുന്നത്.

Read This - വലുപ്പമേറിയ പുതുപുത്തന്‍ വാഗണ്‍ ആര്‍; പ്രധാന ഫീച്ചേഴ്സ് അറിയാം

എവര്‍ഗ്രീനായ വാഗണ്‍ ആറിന്റെ വരവാണ് ഇതില്‍ ആദ്യമുണ്ടാകുക. ഇതിനുള്ള ബുക്കിങ് വരെ ആരംഭിച്ചു. പിന്നാലെ മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയും രൂപംമാറി വരും. ഈ മാസം 23-ന് പുതിയ വാഗണ്‍ ആര്‍ വിപണിയിലെത്തും. പഴയ വീഞ്ഞ് പുതിയ കുപ്പി എന്നൊന്നും ഇതിനെ പറയാന്‍ കഴിയില്ലെന്നാണ് ആദ്യ ചിത്രങ്ങള്‍ പുറത്തുവരുമ്പോള്‍ തോന്നുന്നത്. ന്യൂ ജനറേഷന്‍ മാരുതിയുടെ അടിത്തറയായ ഹെര്‍ടെക്ടിലേക്ക് വാഗണ്‍ ആറിനും സ്ഥാനക്കയറ്റം കിട്ടി. അതോടെ ദുര്‍മേദസ്സ് കുറഞ്ഞു. 69 കിലോയാണ് ഒറ്റയടിക്ക് കുറഞ്ഞത്. എന്നാല്‍, കരുത്തിനെ ഇതൊന്നും ബാധിക്കില്ലെന്ന് കമ്പനി സാക്ഷ്യം. കാരണം, പുതിയ ഡിസയര്‍ മുതലിങ്ങോട്ടുള്ളവയെല്ലാം ഹെര്‍ടെക്ടില്‍ തന്നെയാണ് പണിതുകയറ്റിയിരിക്കുന്നത്.

വലിപ്പം കൂടി. 3,655 മില്ലി മീറ്റര്‍ നീളവും 1,620 മില്ലി മീറ്റര്‍ വീതിയും 1,675 മില്ലി മീറ്റര്‍ ഉയരവുമാണ് പുതിയ അഴകളവുകള്‍. വീല്‍ബേസ് 2,435 മില്ലി മീറ്ററായി. 19 മില്ലി മീറ്റര്‍ നീളവും 145 മില്ലി മീറ്റര്‍ വീതിയും 5 മില്ലി മീറ്റര്‍ ഉയരവും പഴയ വാഗണ്‍ ആറിനേക്കാള്‍ കൂടുതലുണ്ട്. സി.എന്‍.ജി.ക്കൊപ്പം എല്‍.പി.ജി. വകഭേദവുമുണ്ട്

എന്‍ജിനില്‍ പക്ഷേ, വലിയ കളിക്ക് മുതിരാന്‍ മാരുതി തയ്യാറായിട്ടില്ല. നിലവിലെ 1.0 ലിറ്റര്‍ മൂന്ന് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ തുടരും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അടിസ്ഥാന ഫീച്ചറാണ്. എ.എം.ടി. ഗിയര്‍ബോക്‌സുമുണ്ട്. മുകളിലേക്ക് പോകുംതോറും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും കൂട്ടിന്. 32 ലിറ്ററാണ് ഇന്ധനശേഷി. വൈറ്റ്, സില്‍വര്‍, ഗ്രേ, ഓറഞ്ച്, ബ്രൗണ്‍, ബ്ലൂ എന്നീ നിറങ്ങളുണ്ടാവും. വി.എക്‌സ്.ഐ. 1.0 ലിറ്റര്‍ മാനുവല്‍, വി.എക്‌സ്.ഐ. 1.0 ലിറ്റര്‍ എ.എം.ടി., വി.എക്‌സ്.ഐ. 1.2 ലിറ്റര്‍ മാനുവല്‍, വി.എക്‌സ്.ഐ. 1.2 ലിറ്റര്‍ എ.എം.ടി., ഇസഡ്.എക്‌സ്.ഐ. 1.2 ലിറ്റര്‍ മാനുവല്‍, ഇസഡ്.എക്‌സ്.ഐ. 1.2 ലിറ്റര്‍ എ.എം.ടി. വകഭേദങ്ങളുണ്ടാവും.

രൂപത്തില്‍ പൂര്‍ണമായ മാറ്റം വന്നിട്ടുണ്ട്. ബോഡിയിലും ഗ്രില്ലിലും പിന്നിലുമെല്ലാം ഇത് പ്രതിഫലിക്കുന്നുണ്ട്. പുതിയ ഹെഡ്ലാമ്പും ഗ്രില്ലിലെ ക്രോം ലൈനിങ്ങുമെല്ലാം പുതുതാണ്. മുന്‍ ബമ്പറില്‍ വലിയ എയര്‍ഡാം വന്നു. താഴെ ബമ്പറിലെ ഫോഗ് ലാമ്പുകളിലും മാറ്റം വന്നിട്ടുണ്ട്. ടെയില്‍ ലാമ്പുകള്‍ക്കും പുതിയ രൂപം നല്‍കിയിട്ടുണ്ട്. ഇ പില്ലറില്‍ കറുപ്പ് ലൈനിങ് വശങ്ങളില്‍ നിന്നുള്ള കാഴ്ചയ്ക്ക് മാറ്റുകൂട്ടും. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളില്‍പ്പെടും.

Read This - നോ വൈബ്രേഷന്‍, കിടിലന്‍ പവര്‍; റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 650

Content Highlights; new maruti suzuki wagon r features

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented