രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി നിരയില്‍ ആള്‍ട്ടോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മോഡലാണ് സ്വിഫ്റ്റ്. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അല്‍പം മിനുക്കുപണികളോടെ പുതുതലമുറ സ്വിഫ്റ്റ് ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് പിറവിയെടുത്തത്. ദിവസങ്ങള്‍ക്കകം വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കാനും പുതിയ സ്വിഫ്റ്റിന് സാധിച്ചിട്ടുണ്ട്. 2018 സ്വിഫ്റ്റിനെക്കുറിച്ച പ്രധാനപ്പെട്ട 10 കാര്യങ്ങള്‍ നോക്കാം...
2. സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് പുതുതലമുറ സ്വിഫ്റ്റിന്റെയും നിര്‍മാണം. ഈ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോം വഴി മുന്‍മോഡലിനെ അപേക്ഷിച്ച് വാഹനത്തിന്റെ ഭാരം ഏകദേശം 100 കിലോഗ്രാം കുറയ്ക്കാന്‍ സാധിച്ചു.
3. മുന്‍ മോഡലിനെക്കാള്‍ ഏഴ് ശതമാനം ഇന്ധനക്ഷമത കൂടുതല്‍ ലഭിക്കും. പെട്രോളില്‍ 22 കിലോമീറ്ററും ഡീസലില്‍ 28.4 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
4. നീളത്തിലും വീതിയിലും പഴയ മോഡലിനെക്കാള്‍ അല്‍പം മുന്നിലാണ് പുതിയ സ്വിഫ്റ്റ്. 3840 എംഎം നീളം, 1735 എംഎം വീതി, 1530 എംഎം ഉയരവും വാഹനത്തിനുണ്ട്.
5. നേരത്തെയുള്ളതിനെക്കാള്‍ 20 എംഎം വീല്‍ബേസ് കൂടുതലുണ്ട് സ്വിഫ്റ്റിന്, 2450 എംഎം വീല്‍ബേസ്. ഇതുവഴി അകത്തളത്തില്‍ കൂടുതല്‍ സ്പേസ് ലഭിക്കും. പിന്നില്‍ 268 ലിറ്ററാണ് ബുട്ട് സ്പേസ് കപ്പാസിറ്റി.
6. ഒരെസമയം പെട്രോളിലും ഡീസലിലും ഓട്ടോമാറ്റിക് പതിപ്പ് (AGS) ലഭ്യമാകുന്ന മാരുതിയുടെ ആദ്യ കാറാണിത്.
7. രൂപത്തില്‍ വാഹനത്തിന്റെ മുന്‍വശത്താണ് പ്രധാനമായും മാറ്റങ്ങള്‍. ഹെക്സഗണല്‍ ഫ്‌ലോട്ടിങ് ഗ്രില്ല്, പുതിയ എല്‍ഇഡി ഹെഡ് ലാമ്പ്-ഫോഗ് ലാമ്പ് എന്നിവ മുന്‍ഭാഗത്തെ രൂപം അകെമൊത്തം മാറ്റും.
8. ഏറെ ഉപകാരപ്രദമായി ഫോണുമായി കണക്റ്റ് ചെയ്യാവുന്ന സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സെന്റര്‍ കണ്‍സോളിലുണ്ട്.
9. 1197 സിസി ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 81 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കും നല്‍കും.
10. സുരക്ഷയ്ക്കായി മുന്നില്‍ ഡ്യുവല്‍ എയര്‍ ബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനൊപ്പം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, സെന്‍സറോടുകൂടിയ റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ തുടങ്ങിയവ വാഹനത്തിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..