റെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടാംതലമുറ എര്‍ട്ടിഗയെ കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി ഇന്ത്യയില്‍ പുറത്തിറക്കിയത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ നാല് വകഭേദങ്ങളിലാണ് പുതിയ എര്‍ട്ടിഗ വിപണിയിലെത്തിയത്. അതേസമയം കൂടുതല്‍ മൈലേജ് നല്‍കിയിരുന്ന മുന്‍തലമുറയിലെ സിഎന്‍ജി പതിപ്പ് പുതുതലമുറ മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സിഎന്‍ജി മോഡല്‍ ആഗ്രഹിച്ച ഉപഭോക്താക്കള്‍ നിരാശരാകേണ്ട, അടുത്ത ആറ് മാസത്തിനുള്ളില്‍ എര്‍ട്ടിഗ സിഎന്‍ജി വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

എര്‍ട്ടിഗയില്‍ പുതുതായി ഉള്‍പ്പെടുത്തിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം സിഎന്‍ജി ഇന്ധനം ട്യൂണ്‍ ചെയ്ത് വരുകയാണ് കമ്പനി. പഴയ എര്‍ട്ടിഗ സിഎന്‍ജിക്ക് ഏറെ ആവശ്യക്കാരുണ്ടായതുകൊണ്ടാണ് പുതിയ എര്‍ട്ടിഗയും സിഎന്‍ജിയില്‍ പരീക്ഷിക്കാന്‍ കമ്പനിയെ തയ്യാറായതെന്നാണ് സൂചന. റഗുലര്‍ പെട്രോള്‍ പതിപ്പിലെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും സിഎന്‍ജി പതിപ്പിലുണ്ടാകും. 7.44 ലക്ഷം രൂപ മുതല്‍ 9.95 ലക്ഷം വരെയാണ് പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. സിഎന്‍ജിയുടെ വില ഇതിലും കൂടും. 

ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന എംപിവി എന്ന പ്രത്യേകതയും കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2018 എര്‍ട്ടിഗയ്ക്കുണ്ട്. എര്‍ട്ടിഗ ഡീസലില്‍ 25.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രൂപത്തില്‍ പഴയ എര്‍ട്ടിഗയില്‍ നിന്ന് ഏറെ സ്പോര്‍ട്ടിയാണ് പുതിയ അതിഥി. 104 ബിഎച്ച്പി  പവറും 138 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഡീസലില്‍ മാനുവല്‍ മാത്രമേയുള്ളു.

Content Highlights; New Maruti Ertiga CNG Version Coming Within 6 Months