
-
മുംബൈ: പുതിയ ഫെയ്സ് ലിഫ്റ്റുമായി ലാന്‍ഡ്റോവര്‍ ഡിസ്കവറി സ്പോര്‍ട്ട് 2020 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. എസ് ആന്‍ഡ് ആര്, ഡൈനാമിക് എസ്ഇ വേരിയന്റുകളിലാണ് ലാന്‍ഡ്റോവര്‍ തങ്ങളുടെ പടക്കുതിരയെ മുഖംമിനുക്കി വിപണിയിലെത്തിച്ചത്. ജഗ്വാര്‍ ലാന്‍ഡ്റോവറിന്റെ പിടിഎ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച പുതിയ ഡിസ്കവറി സ്പോര്ട്ടിന് 57.06 ലക്ഷം രൂപ മുതല്‍ 60.89 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങളുമായെത്തുന്ന ഡിസ്കവറി സ്പോര്‍ട്ട് 2020-ക്ക് ബി.എസ്. 6 മാനദണ്ഡമനുസരിച്ചുള്ള 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ഇന്‍ജെനിയം എന്‍ജിനുകളാണുള്ളത്. പെട്രോള്‍ എന്ജിന് 245 ബിഎച്ച്പി കരുത്ത് പകരുമ്പോള്‍ ഡീസല്‍ എന്‍ജിനില്‍ ഇത് 177 ബിഎച്ച്പിയാണ്.

വയര്‍ലെസ് ചാര്‍ജിങ്, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, കൂടുതല്‍ ബ്ലാക്ക് ഡീറ്റെയ്ലിങ് തുടങ്ങിയവ പുതിയ ഡിസ്കവറി സ്പോര്‍ട്ടിന്റെ മോടികൂട്ടുന്നു. 2019 മോഡലിനെക്കാള്‍ ഏഴ് മില്ലിമീറ്റര്‍ ചെറുതായെന്നതും 2020 ഡിസ്കവറി സ്പോര്‍ട്ടിന്റെ പ്രത്യേകതയാണ്.
content highlights: New Land Rover Discovery Sport 2020 launched
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..