ന്ത്യയിലെ പ്രീമിയം എസ്.യു.വികളില്‍ പ്രമുഖനായ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രൂപമാറ്റം വരുത്തിയ എക്സ്റ്റീരിയറും ആധുനിക ഫീച്ചറുകള്‍ സംഗമിക്കുന്ന അകത്തളവുമാണ് ഈ വരവില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയില്‍ പുതുമ പകരുന്നത്. 

ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍(ഇ.വി.എ 2.0) അടിസ്ഥാനമാക്കിയാണ് പുതിയ ഡിസ്‌കവറി ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ആറ് സിലിണ്ടര്‍ ഇഞ്ചനീയം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്നതും പുതിയ ഡിസ്‌കവറിയുടെ പ്രത്യേകതയാണ്. 

മുന്‍ മോഡലുകളെക്കാള്‍ ഉയര്‍ന്ന പ്രീമിയം ലുക്കാണ് പുതിയ മോഡലില്‍ നല്‍കിയിട്ടുള്ളത്. ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍, ബോഡി കളര്‍ ഗ്രാഫ്ക്‌സുകള്‍, സിഗ്നേച്ചര്‍ എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തില്‍ കാഴ്ചയില്‍ പുതുമ നല്‍കുന്നത്. 

വി.പി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിന്റെ സാങ്കേതിക മികവ് തെളിയിക്കുന്നത്. സിഗ്‌നല്‍ ബൂസ്റ്റില്‍ സംവിധാനമുള്ള വയര്‍ലെസ് ചാര്‍ജിങ്ങ്, ക്യാബിന്‍ എയര്‍ അയോണൈസര്‍, ഒരേ സമയം രണ്ട് ഫോണുകള്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്ന ബ്ലുടൂത്ത് എന്നിവ അകത്തളത്തെ കൂടുതല്‍ സമ്പന്നമാക്കും. 

മെച്ചപ്പെട്ട പ്രകടനം കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നതിനായി 48 വോര്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കള്‍, പെട്രോള്‍, ഡീസല്‍ എന്നീ മൂന്ന് സ്‌ട്രെയിറ്റ് സിക്‌സ് ഇഞ്ചെനിയം എന്‍ജിനുകളിലാണ് ഡിസ്‌കവറിയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയിട്ടുള്ളത്.

Content Highlights: New Land Rover Discovery Launched In India