ഗ്‌നിപരീക്ഷകള്‍ പുഷ്പംപോലെ മറികടക്കുക ലാന്‍ഡ്റോവറിന് പുത്തരിയല്ല. പുതിയ ചരിത്രം രചിക്കുകയാണ് ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍. ദുര്‍ഘടമേറിയ പാതകള്‍ താണ്ടി ടെസ്റ്റ് റണ്ണില്‍ 12 ലക്ഷം കിലോമീറ്റര്‍ എന്ന നാഴികക്കല്ല് കടന്നിരിക്കുകയാണ് പുതിയ ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍. 

വേള്‍ഡ് ലാന്‍ഡ്‌റോവര്‍ ഡേയായ ഏപ്രില്‍ 30-നാണ് ഡിഫന്‍ഡറിന്റെ പ്രത്യേകം രൂപകല്പന ചെയ്ത മോഡലുകള്‍ പന്ത്രണ്ട് ലക്ഷം കിലോമീറ്ററുകള്‍ കടന്നത്. ആഫ്രിക്കന്‍ കാടുകളേയും ആനകളേയും സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ 'ടസ്‌ക്' ട്രസ്റ്റുമായി സഹകരിച്ച് വനമേഖലയിലെ പ്രവൃത്തികളിലും ഈ വാഹനങ്ങള്‍ ഏര്‍പ്പെടുന്നുണ്ട്. 

50 ഡിഗ്രി ചൂടുതിളയ്ക്കുന്ന മണലാരണ്യത്തിലും മൈനസ് 40 ഡിഗ്രിയുള്ള ആര്‍ട്ടിക് പ്രദേശത്തും കൊളോറാഡോയിലെ 10,000 അടി ഉയരമുള്ള മലമ്പ്രദേശത്തുമെല്ലാം ഓടിയെത്തി പുതിയ ഡിഫന്‍ഡര്‍ കരുത്ത് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തെ പുതിയ ഡിഫന്‍ഡര്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights; New Land Rover Defender, 2020 Land Rover Defender, Defender Test Run