ഢംബര വാഹനനിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രീമിയം സെഡാന്‍ 'ജാഗ്വാര്‍ XF 2016' പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. 49.50 ലക്ഷമാണ് വാഹനത്തിന്റെ പ്രാരംഭ വില. ടോപ് വേരിയന്റിന് 62.10 ലക്ഷവുമാണ് ഡല്‍ഹി എക്‌സ്‌ഷോറും വില. അഞ്ച് ലക്ഷം ടോക്കണ്‍ നല്‍കി പുതിയ XF ബുക്ക്‌ ചെയ്യാം, ഈ മാസം ആവസാനത്തോടെ വാഹനം ഉപഭോക്താക്കളിലെത്തും. 

ജെ.എല്‍.ആറിന്റെ പുതിയ ഇന്‍ജീനിയം എഞ്ചിനോടെ രാജ്യത്ത് പുറത്തിറങ്ങുന്ന ആദ്യത്തെ കാറാണിത്. പെട്രോള്‍ എഞ്ചിനൊപ്പം ഓള്‍ അലുമിനിയം ശ്രേണിയിലുള്ള ജെഎല്‍ആറിന്റെ ആദ്യത്തെ ഡീസല്‍ എഞ്ചിന്‍ മികച്ച ഇന്ധനക്ഷമതയും നല്‍കും. ഇത് മുന്‍ മോഡലിനെക്കാള്‍ 190 കിലോഗ്രാം ഭാരം വാഹനത്തില്‍ കുറച്ചിട്ടുണ്ട്. പ്യുവര്‍, പ്രസ്റ്റീജ്, പോര്‍ട്ട്‌ഫോളിയോ എന്നീ മൂന്നു വേരിയന്റുകളില്‍ XF ലഭ്യമാകും. 

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 237 ബിഎച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും നല്‍കും. പുതിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 177 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. ഇരു എഞ്ചിനുകള്‍ക്കും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്.

jaguar

ഇന്‍കണ്‍ട്രോള്‍ ടച്ച്, പ്രോ എന്നീ നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ 10.2 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ജാഗ്വാര്‍ J എഴുത്തോടെയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ് എക്‌സ് എഫിന്റെ പ്രത്യേകതയാണ്. ബ്രിട്ടീഷ് നിര്‍മിത മെറിഡിയന്‍ സൗണ്ട് സിസ്റ്റം 380 വാട്ട്, 11 സ്പീക്കര്‍, 825 വാട്ട് 17 സ്പീക്കര്‍ എന്നീ ഓപ്ഷനുകളില്‍ ലഭ്യമാണ്. എക്‌സ്റ്റീരിയര്‍ ലൂക്കിനെക്കാള്‍ ആഢംബരം ന്യൂജെന്‍ XF ന്റെ ഉള്‍വശത്തേക്കും കൊണ്ടുവരാന്‍ കമ്പനി സാധിച്ചിട്ടുണ്ട്.

jaguar

jaguar