ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍.) 2020-ഓടെ പൂര്‍ണമായും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി പൂര്‍ണമായും വൈദ്യുതിയിലോടുന്ന പുതിയ മോഡലുകള്‍ 2018-ഓടെ വിപണിയിലെത്തിക്കുമെന്ന് ജെ.എല്‍.ആര്‍. ചീഫ് എക്സിക്യൂട്ടീവ് റാഫ് സ്പേത്ത് വ്യക്തമാക്കി. 

Read More; ഇലക്ട്രിക് കാറിലും സ്ഥാനം ഉറപ്പിക്കാന്‍ ജാഗ്വര്‍

ക്ലാസിക് ജാഗ്വാര്‍ ഇ-ടൈപ്പ് കാറിന്റെ ഇലക്ട്രിക് പതിപ്പായ ഇ-ടൈപ്പ് സീറോ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ കൂടി കാറുകളില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്നത് ജാഗ്വാര്‍ തുടരും. ബി.എം.ഡബ്ല്യു., വോള്‍വോ തുടങ്ങിയ കമ്പനികളും ഇലക്ട്രിക് കാറുകളിലേക്ക് നീങ്ങുകയാണ്. 2030-ഓടെ ഇന്ത്യയും പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിച്ച് ഇലക്ട്രിക്കാവുകയാണ്.