പുതുവത്സരത്തില്‍ ഹ്യുണ്ടായ് രണ്ടും കല്‍പ്പിച്ചാണ്. തങ്ങളുടെ ഹിറ്റായ രണ്ട് വാഹനങ്ങളില്‍ മാറ്റങ്ങളുടെ പരമ്പരയുമായാണ് ഹ്യുണ്ടായ് വരുന്നത്. ഇന്ത്യ ഓട്ടോ എക്സ്പോയില്‍ കൊണ്ടുവന്ന എലൈറ്റ് ഐ20യും വിപണിയിലെ മിന്നുന്ന താരമായ ക്രെറ്റയുമാണ് പുതിയ ആഡംബരങ്ങളും ഫീച്ചറുകളുമായി കമ്പനി അവതരിപ്പിക്കുന്നത്.
പുതിയ പേരിലാണ് ഇനി ഐ20 വകഭേദങ്ങള്‍ അറിയപ്പെടുക. മാഗ്ന
മാഗ്നപ്ലസായും സ്പോര്‍ട്സ്, ആസ്റ്റ സംയോജിച്ച് സ്പോര്‍ട്സ് പ്ലസുമാവും. പാര്‍ക്കിങ് സെന്‍സറുകളും ഇക്കോ കോട്ടിങ്ങും എറ മാനുവല്‍ മോഡലില്‍ വരും. മാഗ്ന പ്ലസ് മോഡലില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി, വോയിസ് കമാന്‍ഡ്, കീലെസ് എന്‍ട്രി, ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍, ഫോഗ്ലാമ്പുകള്‍, പിന് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയെല്ലാം കൂടുതലായുണ്ട്. ഓഡിയോ കണ്ട്രോള് ബട്ടണുള്ള സ്റ്റീയറിങ് വീലും ക്രോം ഗ്രില്ലും ഇതിലുണ്ടാവും. സ്പോര്‍ട്സ് പ്ലസ് വകഭേദത്തില്‍ 15 ഇഞ്ച് ഗണ്‍മെറ്റല്‍ അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. സിംഗിള്‍ കളര്‍ ടോണില്‍ മാത്രമായിരിക്കും ഇത്. ഡ്യുവല്‍ ടോണില്‍ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഒരുങ്ങും. ക്രോം ഗ്രില്ല്, പിന് പാര്‍ക്കിങ് ക്യാമറ, ടെലിസ്കോപിക് സ്റ്റീയറിങ് ആര്‍ക്കമീസ് എ.വി.എന്‍. സംവിധാനം, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി എന്നിവയെല്ലാം പുതുമോഡലിലുണ്ടാവും. സി.വി.ടി. വകഭേദങ്ങളില്‍ വയര്‍ലെസ് ചാര്‍ജിങ് സംവിധാനം കൂടുതലായുണ്ട്. ക്രമീകരിക്കാവുന്ന പിന് ഹെഡ്റെസ്റ്റുകള് വരും. സി.വി.ടി. പതിപ്പിലെ ആസ്റ്റ വേരിയന്റില്‍ വയര്‍ലെസ് ചാര്ജിങ്ങുമുണ്ടാവും.
എന്ജിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് 82 ബി.എച്ച്.പി. കരുത്തും 115 എന്‍.എം.ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, സി.വി.ടി. ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എലൈറ്റ് ഐ20 പെട്രോള്‍ പതിപ്പിലുണ്ട്. ഡീസല്‍ വകഭേദങ്ങളില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെയുള്ളൂ.
കൂടുതല്‍ ഫീച്ചറുകളുമായാണ് ക്രെറ്റയെ ഒരുക്കുന്നത്. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, ഇക്കോ കോട്ടിങ്, സ്പീഡ് അലര്‍ട്ട് തുടങ്ങിയ ഫീച്ചറുകളുണ്ടാവും. ഇവ സ്റ്റാന്‍ഡേര്‍ഡ് മോഡലായി വരും.
ഉയര്‍ന്ന ശ്രേണിയില്‍ എല്‍.ഇ.ഡി. ടെയ്ല് ലാമ്പുകളും സമാര്‍ട്ട് കീ ബാന്‍ഡുമുണ്ടാകും. ശ്രേണിയില്‍ പുതുതായി എത്തിയതാണ് എസ്.എക്സ്(ഒ). വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളാണ് ഇതിന്റെ പ്രത്യേകത. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്ജിന് വകഭേദങ്ങളിലും എസ്.എക്സ്(ഒ) എക്സിക്യുട്ടീവ് ലഭ്യമാവും. എന്‍ജിനില്‍ മാറ്റമൊന്നുമില്ല. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.4, 1.6 ഡീസല്‍ എന്‍ജിനും തുടരുന്നു. 1.4 ലിറ്റര്‍ ഡീസല്‍ എന്ജിന് 90 ബി.എച്ച്.പി. കരുത്തും 219 എന്‍.എം. ടോര്‍ക്കും നല്‍കും. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണെങ്കില്‍ 128 ബി.എച്ച്.പി. കരുത്തും 260 എന്‍.എം.ടോര്‍ക്കും ആണ് നല്‍കുക. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കാര്യത്തിലിത് 123 ബി.എച്ച്.പി., 151 എന്‍.എം.ടോര്‍ക്ക് എന്നിങ്ങനെയാണ്. എല്ലാ എന്‍ജിനുകള്‍ക്കും ഉള്ളത് ആറ്് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷനെന്ന ഓപ്ഷനുണ്ട്.
Content Highlights; New hyundai elite i20 and creta coming soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..