-
ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ നിരത്തുകളിലെത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മാര്‍ച്ച് 17-ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പുറംമോടി ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ഇന്റീരിയറിന്റെ സ്‌കെച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ക്രെറ്റയുടെ വേരിന്റുകളെക്കുറിച്ചും നിറങ്ങളെ കുറിച്ചുമുള്ള വിവരവും പുറത്തുവന്നിരിക്കുകയാണ്.
E,EX,S,SX,SX(O) എന്നിവയിലായി 14 വേരിയന്റുകളാണ് പുതിയ ക്രെറ്റയിലുള്ളത്. ഇതില്‍ ഏഴ് ഡീസല്‍ എന്‍ജിന്‍ മോഡലുകളും ഏഴ് പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമാണുള്ളത്. രണ്ട് പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് ക്രെറ്റയുടെ രണ്ടാം തലമുറ എത്തുന്നത്. മൂന്ന് ട്രാന്‍സ്മിഷനും ക്രെറ്റയില്‍ നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 14 വേരിയന്റുകളായി എത്തുന്നത്.
രണ്ട് ഡ്യുവല്‍ ടോണും എട്ട് മോണോ ടോണുമായി പത്ത് നിറങ്ങളിലും ക്രെറ്റ എത്തുന്നുണ്ട്. ഗ്യാലക്‌സി ബ്ലു, ടൈഫൂണ്‍ സില്‍വര്‍, മള്‍ബറി റെഡ്, പോളാര്‍ വൈറ്റ്, ലാവ ഓറഞ്ച്, ഫാന്റം ബ്ലാക്ക്, ടൈറ്റാന്‍ ഗ്രേ എന്നിവയാണ് മോണോ ടോണ്‍ നിറങ്ങള്‍. ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ക്രെറ്റയിലുള്ള ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍.
ആകര്‍ഷകമായ ഡിസൈന്‍ മാറ്റങ്ങളുമായാണ് രണ്ടാം തലമുറ ക്രെറ്റ എത്തിയിരിക്കുന്നത്. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍. അലോയി വീലും വെന്യുവിലേതിന് സമാനമാണ്.
ഇത്തവണ ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാക്കുന്നുണ്ട്. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും ഇതിലെ പ്രധാന മാറ്റം. വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എംഐഡി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.
Source: RushLane
Content Highlights: New Hyundai Creta Gets 14 Variants and 10 Colour Options
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..