വരവ് കാത്ത് പുതുതലമുറ സുസുക്കി ജിംനി; ഇത്തവണ ഇന്ത്യയിലേക്കും...


ഐതിഹാസിക എസ്.യു.വികളോട് കിടപിടിക്കുന്ന രൂപം അതേപടി പകര്‍ത്തിയാകും ജിംനിയുടെ എന്‍ട്രിയെന്ന് ഇതുവരെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ വായിച്ചെടുക്കാം.

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ സുസുക്കിയുടെ മുഖ്യ പടയാളിയായ ജിംനിയുടെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്താനിരിക്കുകയാണ്. ഇതിന് മുന്നോടിയായി ജപ്പാനിലെ സുസുക്കി പ്ലാന്റില്‍ നിന്ന് നിര്‍മാണം കഴിഞ്ഞ ജിംനി മോഡലുകളുടെ ചിത്രവും പുറത്തുവന്നു കഴിഞ്ഞു. നാല്‍പ്പത്തിയെട്ട്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ജിംനിയുടെ നാലാം തലമുറയില്‍പ്പെട്ട 2019 ജിംനി ഈ വര്‍ഷം സെപ്തംബറില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ ഒരുകൈ നോക്കാന്‍ ജപ്പാനില്‍ നിന്ന് ജിംനി ഇന്ത്യയിലേക്കും വണ്ടികയറുന്നുണ്ട്.

ഐതിഹാസിക എസ്.യു.വികളോട് കിടപിടിക്കുന്ന രൂപം അതേപടി പകര്‍ത്തിയാകും ജിംനിയുടെ എന്‍ട്രിയെന്ന് ഇതുവരെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ വായിച്ചെടുക്കാം. പെര്‍ഫോമെന്‍സ് എസ്.യു.വികളില്‍ തലതൊട്ടപ്പന്‍മാരായ മെഴ്സിഡീസ് ബെന്‍സ് ജി വാഗണ്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്നിവയുടെ ഡിസൈന്‍ ജിംനിയുടെ പല ഭാഗങ്ങളിലും ദൃശ്യമാകും. ചിത്രങ്ങള്‍ പ്രകാരം ബോക്സി സ്റ്റെലിലാണ് രൂപകല്‍പന. പരമ്പരാഗത രൂപം കാത്തുസൂക്ഷിച്ച് ത്രീ ഡോറിലാണ് പുതിയ ജിംനിയും നിരത്തിലെത്തുക.

ചിത്രങ്ങള്‍ പ്രകാരം ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. 5 സ്റ്റ്ളാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍ എന്നിവ അതുപോലെ നിലനിര്‍ത്തി. ഷോര്‍ട്ട് ബോണറ്റ് ഡിഫന്‍ഡറിന് സമാനമാണ്. പിന്‍ഭാഗത്ത് നല്‍കിയ സ്പെയര്‍ ടയര്‍, ബംമ്പറിലെ ടെയില്‍ ലൈറ്റ് എന്നിവ ജി വാഗണിനെ ഓര്‍മ്മപ്പെടുത്തും. അകത്തളം കൂടുതല്‍ പ്രീമിയം ലുക്ക് കൈവരിച്ചു. ത്രീ സ്പോക്കാണ് സ്റ്റിയറിങ്ങ് വീല്‍. ട്വിന്‍ ഡയര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ടാകും.

കഴിഞ്ഞ മൂന്നു തലമുറ ജിംനിയും ഓടിക്കാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചില്ലെങ്കിലും ഇത്തവണ കാര്യങ്ങള്‍ അങ്ങനെയാകില്ല. ഇങ്ങോട്ടെത്തുന്ന ജിംനിയുടെ നിര്‍മാണം തന്നെ ഇന്ത്യയിലാകുമെന്നാണ് സൂചന. നേരത്തെ 2012 ഓട്ടോഎക്സ്പോയില്‍ ജിംനി വിരുന്നിനെത്തിയിരുന്നെങ്കിലും വിപണിയിലെത്തിയിരുന്നില്ല. അതേസമയം ജിംനിയുടെ ആഭ്യന്തര വില്‍പ്പന ഇതുവരെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

1970-ല്‍ പിറവികൊണ്ട ജിംനിയുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ ഓടുന്നത്. 1998 മുതല്‍ ഇവനാണ് ജിംനിയുടെ കൊടി പാറിക്കുന്നത്. ജിംനിയുടെ ആദ്യ തലമുറ 1981 വരെ 11 വര്‍ഷം നിറഞ്ഞുനിന്നു. കൂടിയ വീല്‍ബേസുമായെത്തിയ, ജിപ്സി എന്നറിയപ്പെട്ട രണ്ടാം തലമുറ 1998 വരെയുണ്ടായിരുന്നു. അതേസമയം ഇന്ത്യയില്‍ ജിംനി എന്ന പേര് നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സമുറായ് എന്ന പേരിനും സാധ്യതയുണ്ട്.

പുതുതലമുറ സ്വിഫ്റ്റ്, ബലോനെ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. നിലവിലുള്ള ലാഡര്‍ ഫ്രെയിം ഷാസിസ് അതുപോലെ തുടരും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ്, 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിലാകും ജിംനി പുറത്തിറങ്ങുക. ഇതില്‍ 112 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ ഇന്ത്യന്‍ ജിംനിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 5 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍. ഇന്ത്യയില്‍ വില 7-11 ലക്ഷം രൂപയ്ക്കുള്ളില്‍ പ്രതീക്ഷിക്കാം.

Content Highlights; New Generation Suzuki Jimny Coming Soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented