ങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പ് വിരാമമിട്ട് ഹോണ്ടയുടെ അഞ്ചാം തലമുറ സിആര്‍-വി വിപിണിയില്‍ എത്തി. എന്നാല്‍, ഹോണ്ടയുടെ പ്രയാണം വീണ്ടും തുടരുകയാണ്. അടുത്ത ലക്ഷ്യം സെഡാന്‍ മോഡലില്‍ കരുത്തനായ സിവികിന്റെ പുതുതലമുറയെ അവതരിപ്പിക്കുകയാണ്.

പല ഭാവപകര്‍ച്ചകളുമായെത്തിയ സിവിക്കിന്റെ പത്താം തലമുറയാണ് ഇന്ത്യയിലേക്ക് വീണ്ടുമെത്തുന്നത്. 2019-ന്റെ തുടക്കത്തില്‍ തന്നെ സിവിക് സെഡാനെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

സിവിക് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ 2018-ല്‍ നിരത്തിലെത്തിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരുന്നത്. ഇതില്‍ അമേസ്, സിആര്‍-വി എന്നിവ പുറത്തിറക്കി കഴിഞ്ഞു. എന്നാല്‍, ഈ കൂട്ടത്തില്‍ എത്തേണ്ടിയിരുന്ന സിവിക്കിന്റെ വരവ് മാത്രം 2019-ലേക്ക് നീട്ടിവയ്ക്കുകയാണ്.

Civic-3

കൂടുതല്‍ സ്‌പോര്‍ട്ടി ആയായിരിക്കും പുതിയ സിവിക് എത്തുന്നത്. പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ്, പുതിയ ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്പര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവയാണ് പുത്തന്‍ സിവികിലെ പുതുമ. 

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമായിരിക്കും സിവിക്കില്‍ നല്‍കുക. എന്നാല്‍, ഒടുവില്‍ പുറത്തിറങ്ങിയ സിവിക്കില്‍ നിന്ന് ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് സൂചന. 

Honda-1

1.8 ലിറ്റര്‍ ഐ-വിടെക്  പെട്രോള്‍, 1.6 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനുകളിലാണ് ഹോണ്ട സിവിക് പുറത്തിറക്കുന്നത്. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 154 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കുമേകും.1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ എന്നീ സെഡാന്‍ മോഡലുകളുമയായാരിക്കും പുതിയ സിവിക് നിരത്തില്‍ ഏറ്റുമുട്ടുക.