രണ്ടാം തലമുറ ആസ്പയര്‍ ഒക്ടോബര്‍ നാലിനെത്തും; ബുക്കിങ് തുടങ്ങി


ഫോര്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ അടച്ച് പുതിയ ആസ്പയര്‍ ബുക്ക് ചെയ്യാം.

പുതിയ അലോയി വീല്‍, ക്രോമിയം ഫിനീഷിംങ് നല്‍കിയുള്ള ഗ്രില്ല് എന്നിവയുടെ അകമ്പടിയോടെ ഫോര്‍ഡിന്റെ രണ്ടാം തലമുറ ആസ്പയര്‍ അടുത്തമാസം നാലിന് നിരത്തിലെത്തും. സൗന്ദര്യത്തിനൊപ്പം സൗകര്യങ്ങളും ഉയര്‍ത്തിയെത്തുന്ന ഈ വാഹനത്തിന്റെ ബുക്കിംങ് ആരംഭിച്ചു.

ഫോര്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ അടച്ച് പുതിയ ആസ്പയര്‍ ബുക്ക് ചെയ്യാം. രാജ്യത്തെ 267 നഗരങ്ങളിലായി 400 അംഗീകൃത ഡീലര്‍ഷിപ്പുകളാണ് ഫോര്‍ഡിനുള്ളത്. വാഹനം അവതരിപ്പിച്ച് ഏറെ വൈകാതെ തന്നെ വാഹനം ബുക്ക് ചെയ്തവര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സൗന്ദര്യവും സൗകര്യവും കരുത്തും ഒത്തുച്ചേര്‍ന്ന വാഹനമെന്നാണ് ആസ്പയറിന് ഫോര്‍ഡ് നല്‍കുന്ന നിര്‍വചനം. ഇത് അര്‍ഥവത്താക്കുന്നതിനായി പഴയ മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ നല്‍കിയാണ് രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയര്‍ നിരത്തിലെത്തുന്നത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ആസ്പയര്‍ ഇത്തവണ രണ്ട് ഡീസല്‍ എന്‍ജിന്‍ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് സിലണ്ടര്‍ ഡ്രാഗണ്‍ സീരീസ്, നാല് സിലണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ ഡീസല്‍ എന്‍ജിനുകളാണ് ആസ്പയറില്‍ നല്‍കിയിട്ടുള്ളത്. സിഎന്‍ജി വേരിയന്റ് അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ch ; New Ford Aspire Booking Starts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section




Most Commented