ഗസ്റ്റ് ഒന്നാം തീയതി മുതല്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ഓണ്‍റോഡ് വിലയില്‍ കാര്യമായ കുറവുണ്ടാകും. ഈ ശ്രേണിയിലെ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ എടുക്കേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുവര്‍ഷത്തേക്ക് മാത്രമായി കുറച്ചതോടെയാണ് വിലക്കുറവിന് വഴിയൊരുങ്ങുന്നത്‌.

കാറുകള്‍ക്ക് മൂന്നുവര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേയും ഇന്‍ഷുറന്‍സ്(ഫുള്‍കവര്‍) തുക വാഹനം വാങ്ങുമ്പോള്‍ തന്നെ ഒന്നിച്ച് അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി.  ഇതില്‍ ആദ്യ ഒരു വര്‍ഷം ഫുള്‍കവര്‍ ഇന്‍ഷുറന്‍സും പിന്നീടുള്ള വര്‍ഷങ്ങളില്‍ തേഡ് പാര്‍ട്ടി പ്രീമിയവുമാണ് വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്നത്. എന്നാല്‍, ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ഹൃസ്വകാല ഇന്‍ഷുറന്‍സ് വീണ്ടുമെത്തിക്കുകയാണ്.

വാഹനങ്ങളുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2018-ലാണ് ദീര്‍ഘകാല ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്. 

അപകടമുണ്ടാക്കാത്ത വാഹനങ്ങള്‍ക്ക് വര്‍ഷാവര്‍ഷം അപകടരഹിത ബോണസ് ലഭിക്കേണ്ടതുണ്ട്. ദീര്‍ഘകാല പോളിസി എടുക്കുമ്പോള്‍ ഇതിനുള്ള അവസരം നഷ്ടമാകും. സേവനം മോശമാണെങ്കിലും ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ത്തന്നെ തുടരാന്‍ വാഹന ഉടമ നിര്‍ബന്ധിതരാകുമെന്ന പ്രശ്‌നവുമുണ്ട്. 

എല്ലാവര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കുമെങ്കിലും ദീര്‍ഘകാല പോളിസികളില്‍നിന്ന് ഈ ഇനത്തിലെ വരുമാനം കമ്പനികള്‍ക്ക് ലഭിക്കില്ലെന്ന പരാതി ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഗണിച്ചാണ് ദീര്‍ഘകാല ഇന്‍ഷുറന്‍സ് പദ്ധതി അവസാനിപ്പിക്കാന്‍ റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അഥോറിറ്റി തീരുമാനിച്ചത്.

Source: NDTV  Car and Bike

Content Highlights: New Cars and Two Wheelers Get Cheaper From August 1