ര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ പരിഷ്‌കരിച്ച ക്യു3 എസ്.യു.വി ഇന്ത്യന്‍ വിപണിയിലെത്തി. ഈ വര്‍ഷം കമ്പനി പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണ് മുഖം മിനുക്കിയെത്തുന്ന ക്യൂ 3. നവീന ഫീച്ചറുകളും പുതിയ എന്‍ജിന്‍ സാധ്യതകളുമായാണ് പരിഷ്‌കരിച്ച മോഡല്‍ ഇറങ്ങുന്നത്.

Audi Q3

34.20 ലക്ഷം രൂപയാണ് Q3-യുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 2.0 ടി.ഡി.ഐ. ക്വാഡ്രോ എഞ്ചിന്‍ രണ്ട് വ്യത്യസ്ത കരുത്തുകളില്‍ ലഭ്യമാകും. 2.0 ലിറ്റര്‍ TDI ക്വാഡ്രോ ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 181 ബിച്ച്പിയും 2.0 ലിറ്റര്‍ TDI ഫ്രെണ്ട് വീല്‍ ഡ്രൈവ് മോഡല്‍ 148 ബിഎച്ച്പി കരുത്തും നല്‍കും. രണ്ട് വകഭേദങ്ങളിലും 7 സ്പീഡ് എസ് ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

audi Q3

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്ക് 7.9 സെക്കന്‍ഡില്‍ എത്താന്‍ കഴിയും. പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് അലോയി വീല്‍, ഡേ ടൈം റണ്ണിങ് ലൈറ്റോടു കൂടിയ എല്‍ഇഡി ഹെഡ്‌ലെറ്റ്, ഇലക്ട്രിക് അഡ്ജസ്റ്റ് ഫ്രെണ്ട് സീറ്റ്, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് എയര്‍ കണ്ടീഷ്ണര്‍ എന്നിവയാണ് പുതുമകള്‍. മെഴ്‌സിഡീസ് ബെന്‍സ് GLA, BMW X1 എന്നിവയാണ് ഇന്ത്യയില്‍ പുതിയ Q3-യുടെ എതിരാളികള്‍. 

audi Q3