സ്‌കോഡ സ്ലാവിയ | Photo: Skoda Auto
കോംപാക്ട് എസ്.യു.വിയുടെ വരവോടെ പ്രതാപം നഷ്ടമായി കൊണ്ടിരിക്കുന്ന വാഹനശ്രേണിയാണ് സെഡാന്‍. ഇന്ത്യയിലെ പല മുന്‍നിര വാഹന നിര്‍മാതാക്കളും ഈ ശ്രേണിയെ പൂര്‍ണമായും മറന്ന സ്ഥിതിയുമാണ്. എന്നാല്‍, ഈ സാഹചര്യത്തിലും സെഡാന്‍ ശ്രേണിയുടെ പ്രതാപം തിരിച്ച് പിടിക്കുന്നതിനായി ഇന്ത്യന്‍ നിരത്തുകളിലേക്ക് ഒരു സെഡാന്‍ മോഡല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ.
പ്രീമിയം സെഡാന്‍ ശ്രേണിയിലേക്കായിരിക്കും സ്ലാവിയ എന്ന് പേരിട്ടിരിക്കുന്ന സ്‌കോഡയുടെ പുതിയ മോഡല്‍ എത്തുകയെന്നാണ് വിവരം. ഇന്ത്യയിലെ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനാണ് സ്‌കോഡയുടെ സ്ലാവിയ എത്തുന്നത്. സ്‌കോഡയുടെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സമ്പന്നമായ പാരമ്പര്യമാണ് സ്ലാവിയ എന്ന ബ്രാന്റിനുള്ളത്. ഈ പേരില്‍ പുതിയ വാഹനം എത്തുന്നത് സ്‌കോഡയെ സംബന്ധിച്ച് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമായിരിക്കുമെന്നാണ് സ്‌കോഡ ഇന്ത്യയുടെ മേധാവി സാക്ക് ഹോളിസ് അഭിപ്രായപ്പെടുന്നത്. 2022 ഓടെ സ്ലാവിയ വിപണിയില്‍ എത്തിക്കാനാണ് സ്‌കോഡ ശ്രമിക്കുന്നത്. എന്നാല്‍ 2021-ന്റെ അവസാനത്തോടെ ഈ വാഹനം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നും സ്‌കോഡ ഉറപ്പുനല്‍കി.
സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വിയായ കുഷാക്കിന് അടിസ്ഥാനമായ MQB AO IN പ്ലാറ്റ്‌ഫോമിലായിരിക്കും സ്ലാവിയയും എത്തുകയെന്നാണ് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യ പ്രൊജക്ട് 2.0-യുടെ കീഴില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സ്ലാവിയ എന്നാണ് വിലയിരുത്തലുകള്‍. പുതുതലമുറ ഫീച്ചറുകളായിരിക്കും ഈ വാഹനത്തിന്റെയും ഹൈലൈറ്റ്.
സ്‌കോഡ റാപ്പിഡ് സെഡാന്റെ മുകളിലായിരിക്കും സ്ലാവിയയുടെ സ്ഥാനമെന്നാണ് സൂചന. പ്ലാറ്റ്‌ഫോമിന് പുറമെ, മെക്കാനിക്കല്‍ ഫീച്ചറുകളും കുഷാക്കുമായി പങ്കുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.5 മീറ്റര്‍ സെഗ്മെന്റില്‍ എത്തുന്ന ഈ വാഹനത്തിന് 2651 എം.എം. വീല്‍ബേസും ഒരുക്കുന്നുണ്ട്. വലിയ ബോഡിയും ഉയര്‍ന്ന വീല്‍ബേസും ഒരുക്കുന്നതിലൂടെ സ്ലാവിയയില്‍ കൂടുതല്‍ സ്‌പേഷ്യസ് ആയിട്ടുള്ള ക്യാബിന്‍ ഉറപ്പാക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം.
Content Highlights: New ŠKODA AUTO premium mid size sedan will be called SLAVIA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..