സമ്മാനമായി നൽകിയ വാഹനത്തിന് സമീപം മൈ ജി മേധാവി എ.കെ.ഷാജിയും സി.ആർ. അനീഷും കുടുംബവും | Photo: MyG
തൊഴിലിടത്തില്‍ ലഭിക്കുന്ന കൊച്ചുകൊച്ച് അംഗീകാരങ്ങള്‍ പോലും ഓരോ തൊഴിലാളിക്കും ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍, ഈ അംഗീകാരം സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത വാഹനത്തിന്റെ രൂപത്തിലായാലോ? ഇത്തരത്തില്‍ സ്വപ്‌ന സമാനമായ ഒരു സമ്മാന നേട്ടത്തിന്റെ സന്തോഷത്തിലാണ് കേരളത്തിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുന്‍നിരക്കാരായ മൈ ജിയിലെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ സി.ആര്‍.അനീഷ്.
മൈ ജിയുടെ ചെയര്‍മാനും എം.ഡിയുമായ എ.കെ.ഷാജിയാണ് തന്റെ വിശ്വസ്ത ജീവനക്കാരാനായ സി.ആര്‍.അനീഷിന് മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ 220 സമ്മാനമായി നല്‍കിയിട്ടുള്ളത്. പ്രിയപ്പെട്ട അനി, കഴിഞ്ഞ 22 വര്‍ഷങ്ങളായി എനിക്ക് ശക്തമായ പിന്തുണയുമായി നിങ്ങള്‍ എനിക്കൊപ്പമുണ്ട്. നിങ്ങളുടെ പുതിയ യാത്ര പങ്കാളിയെ ഏറെ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെ മൈജി എംഡിയാണ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മൈ ജിയിലെ ജീവനക്കാര്‍ക്കായി നടത്തിയ കുടുംബ സംഗമത്തിലാണ് അനീഷിനെ തേടി ഈ സര്‍പ്രൈസ് സമ്മാനമെത്തിയത്. മൈ ജി എന്ന ബ്രാന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷാജിക്കൊപ്പമുള്ള വ്യക്തിയാണ് അനീഷ് . മാര്‍ക്കറ്റിങ്ങ്, പ്രൊജക്ട് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് മൈ ജിയുടെ കേരളത്തിലുടനീളമുള്ള പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തിയാണ്.
എന്നാല്‍, തന്റെ ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള സമ്മാനം മുമ്പും മൈ ജി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ് ജീവനക്കാര്‍ക്ക് ഒരുമിച്ച് കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു. ഇപ്പോള്‍ സമ്മാനം നേടിയിട്ടുള്ള സി.ആര്‍.അനീഷ് കോഴിക്കോട് സ്വദേശിയാണ്. കെ.എല്‍.11. ബി.വി. 7799 എന്ന ഫാന്‍സി നമ്പര്‍ ഉള്‍പ്പെടെ സ്വന്തമാക്കിയാണ് അനീഷിന് ഈ ആഡംബര വാഹനം സമ്മാനിച്ചിട്ടുള്ളതെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ ബെന്‍സ് നിരയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വി. മോഡലാണ് ജി.എല്‍.എ.220 ഡി. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ എസ്.യു.വി. 1950 സി.സിയില്‍ 190 ബി.എച്ച്.പി. കരുത്തും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 7.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 44 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
Content Highlights: MyG Chairman and MD A.K. Shaji Gifts Mercedes Benz GLA To His Employee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..