കാറില്‍ നമ്പര്‍ പ്ലേറ്റിന് പകരം'ജസ്റ്റ് മാരീഡ്' ബോര്‍ഡ്; ആര്‍.ടി.ഒ. വക പണിവരുന്നു


പാലക്കാട് ജില്ലയിലെ യാക്കരയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇത് സംബന്ധിച്ച പരാതിയും ഉയര്‍ന്നത്.

നമ്പർപ്ലേറ്റിനുപകരം 'ജസ്റ്റ് മാരീഡ്' എന്ന ബോർഡുമായി ആഡംബര കാർ | ഫോട്ടോ: മാതൃഭൂമി

വിവാഹ ദിനത്തില്‍ വധുവരന്‍മാര്‍ സഞ്ചരിച്ച ആഡംബര കാറിലെ നമ്പര്‍പ്ലേറ്റില്‍ നമ്പറിന് പകരം 'ജസ്റ്റ് മാരീഡ്' എന്ന ബോര്‍ഡുമായി യാത്ര ചെയ്തതില്‍ നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹികമാധ്യമംവഴി പരാതിയെത്തിയതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്.

പാലക്കാട് ജില്ലയിലെ യാക്കരയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇത് സംബന്ധിച്ച പരാതിയും ഉയര്‍ന്നത്. ഈ ദൃശ്യങ്ങള്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഉദ്യോഗസ്ഥരിലേക്കും എത്തുകയായിരുന്നു.

വിവാഹസംഘം സഞ്ചരിച്ചതെന്നുപറയുന്ന വാഹനത്തിന്റെ ചില്ലില്‍ ഒരു ഫോണ്‍ നമ്പറുമുണ്ട്. എന്നാല്‍, ഉടമയെ കണ്ടെത്താനായിട്ടില്ല. ഏതായാലും ഇത്തരത്തിലുള്ള വാഹനങ്ങള്‍ ജില്ലയില്‍ വിരലിലെണ്ണാവുന്നവ മാത്രം. അതേക്കുറിച്ചുള്ള വിവരശേഖരണത്തിലാണ് അധികൃതര്‍.

ഇത്തരത്തില്‍ ഒരു വാഹനം മാസങ്ങള്‍ക്കുമുമ്പ് നികുതിയടയ്ക്കാതെ ഓടിയിരുന്നു. അത് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പിടികൂടി നികുതിയടപ്പിച്ചു. ആ വണ്ടിതന്നെയാണോ ഇത് എന്ന കാര്യവും അന്വേഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. വാഹനത്തിന്റെ ഉടമയെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആര്‍.ടി.ഒ. പി. ശിവകുമാര്‍ പറഞ്ഞു.

Content Highlights: MVD Taking Action Against Luxury Car Displayed Just Married Board Instead Number Plate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented