എ.ആർ.റഹ്മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: Instagram/arrahman
ജര്‍മ്മന്‍ ആഡംബര സ്പോര്‍ട് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ ഇലക്ട്രിക് വാഹനം യാത്രകള്‍ക്കായി തിരഞ്ഞെടുത്ത് സംഗീത സംവിധായകനും ഗായകനുമായ എ.ആര്. റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും. പോര്‍ഷെയും ആദ്യ പൂര്‍ണ ഇലക്ട്രിക് സ്പോര്‍ട്സ് കാറായ ടൈകാനാണ് എ.ആര്.ആര്. സ്റ്റുഡിയോയുടെ വാഹന ശേഖരത്തില്‍ എത്തിയിരിക്കുന്നത്. 1.70 കോടി രൂപയാണ് ഈ ആഡംബര ഇലക്ട്രിക് സ്പോര്‍ട്സ് കാറിന്റെ ഓണ്‍റോഡ് വില.
എ.ആര്. റഹ്മാന് തന്നെയാണ് തന്റെ മക്കള്‍ ഇലക്ട്രിക് വാഹനത്തിന്റെ ഉടമകളായ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എ.ആര്.ആര്. സ്റ്റുഡിയോയുടെ യുവ നിര്‍മാതാക്കളായ ഖദീജ റഹ്മാനും റഹീമ റഹ്മാനും പ്രകൃതിസൗഹാര്‍ദ യാത്രകള്‍ക്കായി ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയിരിക്കുന്നു. എന്ന കുറിപ്പോടൊപ്പം മക്കള്‍ വാഹനത്തിനൊപ്പം നില്ക്കുന്ന ചിത്രങ്ങളുമാണ് എ.ആര്.റഹ്മാന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
2019-ല്‍ പോര്‍ഷെ ഇലക്ട്രിക് വാഹനം വിദേശ രാജ്യങ്ങളില്‍ എത്തിച്ചിരുന്നു. എന്നാല്‍, 2022-ലാണ് ഇത് ഇന്ത്യയില്‍ എത്തുന്നത്. ടൈകാന് ആര്.ഡബ്ല്യു.ഡി, ടൈകാന് 4എസ്, ടൈകാന് ടര്‍ബോ, ടൈകാന് ടര്‍ബോ എസ് എന്നീ നാല് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് സൂപ്പര്‍കാര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 18 നിറങ്ങളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ ജെന്റിയന്‍ ബ്ലൂ മെറ്റാലിക് നിറത്തിലുള്ള പതിപ്പാണ് എ.ആര്.ആര് സ്റ്റുഡിയോ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്.
വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് 370 മുതല്‍ 512 കിലോമീറ്റര്‍ വരെ റേഞ്ചാണ് ഈ വാഹനത്തിന് ഒരുക്കിയിട്ടുള്ളത്. 530 പി.എസ്. കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്. കേവലം നാല് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ സ്പോര്‍ട്സ് കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
Content Highlights: Musician A.R Rahman's daughters buys Porsche Taycan electric sports car, A.R. Rahman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..