നാല് കോടിയുടെ റേഞ്ച് റോവര്‍ ആഡംബര എസ്.യു.വി. ഗ്യാരേജിലെത്തിച്ച് ഗൗതം അദാനി


സ്‌പോര്‍ട്‌സ് കാറുകളും ആഡംബര സെഡാന്‍ വാഹനങ്ങളും എസ്.യു.വികളുമുള്ള ഗ്യാരേജില്‍ ഏറ്റവും ഒടുവില്‍ എത്തിയത് ലാന്‍ഡ് റോവര്‍ റേഞ്ച് മോഡല്‍.

ഗൗതം അദാനിയുടെ പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ വാഹനവും | Photo: Mathrubhumi, Hottestcarsin.india

ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മാറി മാറി വരുന്ന വ്യക്തിയാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൗതം അദാനി. വിവിധ വ്യവസായ മേഖലകളില്‍ കരുത്ത് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിനും അംബാനിയുടെ ഗ്യാരേജ് പോലെ ആഡംബര വാഹനങ്ങളാല്‍ സമൃദ്ധമായ വാഹന ശേഖരമുണ്ട്. ഈ വാഹനങ്ങള്‍ക്കിടയിലേക്ക് ഏറ്റവും ഒടുവില്‍ ഒരു അത്യാഡംബര എസ്.യു.വി. വാഹനം കൂടി എത്തിച്ചിരിക്കുകയാണ് അദാനി.

സ്‌പോര്‍ട്‌സ് കാറുകളും ആഡംബര സെഡാന്‍ വാഹനങ്ങളും എസ്.യു.വികളുമുള്ള ഗ്യാരേജില്‍ ഏറ്റവും ഒടുവില്‍ എത്തിയത് ലാന്‍ഡ് റോവര്‍ റേഞ്ച് റോവല്‍ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ ബേസ് മോഡലാണ്. പുതിയ വാഹനത്തിന്റെ ചിത്രം ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അദാനിയുടെ പുതിയ വാഹനത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ ഏകദേശം നാല് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന പതിപ്പാണ് വാങ്ങിയിട്ടുള്ളത്.

ഓട്ടോബയോഗ്രഫിയുടെ ഡീസല്‍ പതിപ്പാണ് അദാനി സ്വന്തമാക്കിയിട്ടുള്ളത്. 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം 4x4 സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. പെട്രോള്‍ കരുത്തിലും ഈ വാഹനം ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ എത്തിയിട്ടുള്ള ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലാങ്ങ് വീല്‍ ബേസ് മോഡലിന് പുറമെ, ഇന്ത്യയില്‍ എത്തിയിട്ടുള്ള ഏറ്റവും ആഡംബര വാഹനങ്ങളുടെ പട്ടികയില്‍ വരുന്ന റോള്‍സ് റോയിസ് ഗോസ്റ്റ്, ഫെരാരി കാലിഫോര്‍ണിയ, ടൊയോട്ട വെല്‍ഫയര്‍, ഔഡി ക്യൂ7, ബി.എം.ഡബ്ല്യു സെവന്‍ സീരീസ് തുടങ്ങിയ മികച്ച വാഹനങ്ങളും ഗൗതം അദാനിയുടെ ഗ്യാരേജിലെ ആഡംബര സാന്നിധ്യങ്ങളാണ്.

Content Highlights: Multi crore indian business man Gautam Adani buys Land Rover Range Rover Autobiography LWB


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented