Image Courtesy:instagram|automobiliardent
മുകേഷ് അംബാനിയുടെ വാഹനങ്ങളും അവയുടെ സുരക്ഷ സംവിധാനങ്ങളെ പറ്റിയുമൊക്കെയുള്ള വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ച ചെയ്തിട്ടുള്ളവയാണ്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുകേഷ് അംബാനിക്ക് യാത്രയൊരുക്കുന്നതിനായി ഇന്ത്യയില്‍ ഏറ്റവും വിലയേറിയ ബുള്ളറ്റ് പ്രൂഫ് വാഹനമായ മെഴ്‌സിഡസ് ബെന്‍സ് എസ്600 ഗാര്‍ഡ് എത്തി.
ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ കവചിത വാഹനനിരയിലെ ശക്തമായ മോഡലാണ് ബെന്‍സ് എസ്600 ഗാര്‍ഡ്. ബെന്‍സിന്റെ മേബാക്ക് എസ്600-നെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ കവചിത വാഹനം, പൂര്‍ണമായും ജര്‍മനിയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തിയത്. ഏകദേശം പത്ത് കോടി രൂപയോളമാണ് എസ്600 ഗാര്‍ഡിന്റെ വിലയെന്നാണ് സുചന.
ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ശേഷിയുള്ളതും, ബോംബ്, ഗ്രനേഡ്, മൈന്‍, വെടിയുണ്ട തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ബോഡിയാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനം സഞ്ചരിക്കുമ്പോള്‍ ടയര്‍ പഞ്ചറായാലും 30 കിലോമീറ്റര്‍ ദൂരം ആ അവസ്ഥയില്‍ സഞ്ചരിക്കാനുള്ള സംവിധാനവുമുണ്ട്.
വിആര്‍10 ലെവര്‍ പ്രൊട്ടക്ഷനോടെയാണ് ഈ വാഹനം എത്തുന്നത്. ലോകത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ സിവിലിയന്‍ വാഹനമാണ് ബെന്‍സ് എസ്600 ഗാര്‍ഡ്. കഴിഞ്ഞ ദിവസമാണ് ഈ വാഹനം അംബാനിയുടെ ഗ്യാരേജിലെത്തുന്നത്. വൈകാതെ തന്നെ ഇത് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരക്ഷയ്ക്ക് പുറമെ, ഫീച്ചര്‍ സമ്പന്നവും കരുത്തനുമാണ് ബെന്‍സ് എസ്600 ഗാര്‍ഡ്. 6.0 ലിറ്റര്‍ വി-12 ബൈ-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനത്തിന് 523 ബിഎച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമേകാനാകും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Source: Cartoq
Content Highlights; Mukesh Ambani Bought Mercedes S600 Guard To his Security Vehicle Fleet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..