പുതിയ 2.0 ലിറ്റര്‍ ഇഞ്ചീനിയം ഡീസല്‍ എന്‍ജിനില്‍ അഞ്ചാംതലമുറ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി പുറത്തിറങ്ങി. S, SE, HSE, HSE ലക്ഷ്വറി എന്നീ നാല് വകഭേദങ്ങളാണ് ഡിസ്‌കവറിക്കുള്ളത്. ഏറ്റവും വില കുറഞ്ഞ ഡിസ്‌കവറി മോഡല്‍ കൂടിയാണിത്. 75.18 ലക്ഷം രൂപ മുതലാണ് പുതിയ ഡീസല്‍ എന്‍ജിന്‍ ഡിസ്‌കവറിയുടെ എക്‌സ്‌ഷോറൂം വില. നേരത്തെയുള്ള 3.0 ലിറ്റര്‍ പെട്രോള്‍ മോഡലിന് 77 ലക്ഷം മുതല്‍ 90 ലക്ഷം രൂപ വരെയും 3.0 ലിറ്റര്‍ ഡീസലിന് 88 ലക്ഷം-1.1 കോടി രൂപ വരെയുമായിരുന്നു എക്‌സ്‌ഷോറൂം വില. 

237 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമേകുന്നതാണ് പുതിയ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍. ഫോര്‍ വീല്‍ ഡ്രൈവില്‍ 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 സറൗണ്ട് ക്യാമറ, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കലി റീക്ലൈനിങ് സീറ്റ്, കാബിന്‍ എയര്‍ അയണൈസേഷന്‍, അഡാപ്റ്റീവ്‌ ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി ഫീച്ചേഴ്‌സ് പുതിയ ഡിസ്‌കവറിയിലുണ്ട്. വിപണിയില്‍ ബിഎംഡബ്ല്യു X5, ബെന്‍സ് GLE, ഔഡി Q7, വോള്‍വോ XC90 എന്നിവയാണ് എതിരാളികള്‍. 

Content Highlights; Land Rover Discovery, Most Affordable Discovery, New Discovery