ഡ്രൈവിങ്ങ് കൂടുതല്‍ സുഖകരമാക്കുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യത്തില്‍ എഎംടി (ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ഉള്‍പ്പെടുത്തി ഹ്യുണ്ടായ് ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ '2018 സാന്‍ട്രോ' അടുത്ത ആഴ്ച വിപണിയിലെത്തും. ഇതിന് പിന്നാലെ കമ്പനിയുടെ സ്മാര്‍ട്ട് ഓട്ടോ ടെക്‌നോളജിയിലുള്ള എഎംടി ഗിയര്‍ബോക്‌സില്‍ ഹ്യുണ്ടായ് കൂടുതല്‍ മോഡലുകള്‍ ഉടന്‍ നിരത്തിലെത്തിക്കുമെന്നാണ് സൂചന.
വരാനിരിക്കുന്ന പുതുതലമുറ ഗ്രാന്റ് ഐ10, എക്‌സ്‌സെന്റ് എന്നിവയാണ് സാന്‍ട്രോയ്ക്ക് പിന്നാലെ എ.എം.ടി.യില്‍ ഹ്യുണ്ടായ് പുറത്തിറങ്ങുക. വില താരതമ്യേന കുറഞ്ഞ എന്‍ട്രി ലെവല്‍ ശ്രേണിയില്‍ എഎംടി ഓപ്ഷന്‍ നല്‍കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഹ്യുണ്ടായ്ക്ക് സാധിക്കും. ഈ രണ്ട് മോഡലുകള്‍ക്ക് പുറമേ പുതിയ സാന്‍ട്രോ എഎംടിയുടെ സ്വീകാര്യത അറിഞ്ഞശേഷം, വരാനിരിക്കുന്ന കൂടുതല്‍ മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്താനും ഹ്യുണ്ടായ് ലക്ഷ്യമിടുന്നുണ്ട്.
Content Highlights; More Hyundai models to get AMT gearbox options