ക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന്‍ഡോ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ എല്ലാവരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ മോഡലാണിത്. സംശയിക്കേണ്ട ആള് ടൊയോട്ടയുടെ സാക്ഷാല്‍ ഫോര്‍ച്യൂണര്‍ തന്നെ. ഓട്ടോ ഷോയില്‍ ടൊയോട്ട ഇരുപത്തിയെട്ടോളം മോഡലുകള്‍ അവതരിപ്പിച്ചെങ്കിലും കൂടുതല്‍ ജനശ്രദ്ധ നേടിയത് ഈ മോഡിഫൈഡ് മോഡലാണ്, പേര് ഫോര്‍ച്യൂണര്‍ TRD.  

Toyota Fortuner TRD

ഇന്‍ഡൊനീഷ്യയിലെ ടൊയോട്ട റേസിങ് ഡെവലപ്പ്‌മെന്റ് (TRD) ഡിവിഷനാണ് TRD കിറ്റ് ഉപയോഗിച്ച് ഫോര്‍ച്യൂണറിനെ റാലി സ്‌പെക്ക് രൂപത്തിലേക്ക് മാറ്റിയെടുത്തത്. ടൊയോട്ട വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിലും വേള്‍ഡ് എന്‍ഡൂറന്‍സ് ചാമ്പ്യന്‍ഷിപ്പിലും അണിനിരത്തുന്ന റാലി കാറുകള്‍ക്ക് സമാനമായി റെഡ്-വൈറ്റ് നിറത്തിലാണ് സ്‌പെഷ്യല്‍ TRD വകഭേദം. 

മസ്‌കുലാര്‍ രൂപമാണ് പ്രധാന സവിശേഷത. ദൂര്‍ഘടപാതകള്‍ താണ്ടാന്‍ വലിയ ഓഫ് റോഡ് ടയറുകള്‍ സഹായിക്കും. സസ്‌പെന്‍ഷനും പരിഷ്‌കരിച്ചു. മുന്നിലെ വലിയ സ്‌കിഡ് പ്ലേറ്റ് ഓഫ് റോഡറിന് മാസീവ് രൂപം നല്‍കും. പിന്‍ഭാഗത്തും മറ്റും ഫോര്‍ച്യൂണറിന്റെ റഗുലര്‍ രൂപത്തില്‍ വലിയ മാറ്റങ്ങളില്ല. 

Toyota Fortuner TRD

Photos; gaadiwaadi.com

Content Highlights; Modified Toyota Fortuner TRD