സെഡാനുകളിലെ താരമാകാന്‍ ലാന്‍സര്‍ തിരിച്ചെത്തുന്നു; ഇത്തവണ പേര് ലാന്‍സര്‍ ഇവോ


റെനോയുടെ സെഡാന്‍ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സിഎംഎഫ്-സി പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

നിരത്തൊഴിയേണ്ടി വന്ന വാഹനങ്ങളില്‍ ഏറ്റവുമധികം ഫാന്‍സുള്ള കാര്‍ ലാന്‍സര്‍ എന്ന സെഡാന്‍ ആയിരിക്കും. ഇന്നും ഈ വാഹനത്തിന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്ന ആളുകള്‍ നിരവധിയാണ്. ഈ ആഗ്രഹം സഫലമാകാന്‍ വഴിയൊരുങ്ങുന്നതായാണ് സൂചന.

ലാന്‍സര്‍ എന്ന പേര് മിസ്തുബിഷി തിരിച്ചെത്തിക്കുന്നുവെന്ന് മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ലാന്‍സര്‍ ഇവോ എന്ന പേരില്‍ തിരിച്ചെത്തുന്ന വാഹനം ഏത് ശ്രേണിയിലാണെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല.

റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടിലായിരിക്കും പുതിയ ലാന്‍സര്‍ എത്തുന്നത്. റെനോയുടെ സെഡാന്‍ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സിഎംഎഫ്-സി പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ലാന്‍സര്‍ ബാഡ്ജിങ്ങില്‍ ഏറ്റവുമൊടുവില്‍ ഇറങ്ങിയ ലാന്‍സര്‍ ഇവോ എന്ന പേരില്‍ തന്നെയായിരിക്കും ഈ വാഹനം വീണ്ടുമെത്തുകയെന്നാണ് വിവരം. റെനോയുടെ മെഗാന്‍ ആര്‍എസില്‍ കരുത്തുപകരുന്ന എന്‍ജിനായിരിക്കും ഈ വാഹനത്തിലും നല്‍കുക.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനിലായിരിക്കും ലാന്‍സര്‍ ഇവോ എത്തുക. ഇത് 340 പിഎസ് പവറും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇവോ എക്‌സ് എന്ന മോഡലില്‍ 294 പിഎസ് പവറും 366 എന്‍എം ടോര്‍ക്കുമേകുന്ന എന്‍ജിനാണ് നല്‍കുക.

1998-ലാണ് ലാന്‍സര്‍ ഇന്ത്യയിലെത്തുന്നത്. പിന്നീട് പലതവണ തലമുറ മാറ്റത്തിന് വിധേയമായെങ്കിലും 2015-ഓടെ ലാന്‍സര്‍ ഉത്പാദനം അവസാനിപ്പിക്കുകയും 2017-ല്‍ വിതരണം നിലയ്ക്കുകയുമായിരുന്നു.

Content Highlights: Mitsubishi Lancer Evo Might Comeback

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented