എനിക്ക് പോലും നിങ്ങളുടെ വാഹനം താങ്ങാനാകില്ല, പ്രദേശകമായി കാര്‍ നിര്‍മിക്കാന്‍ ബെന്‍സിനോട് ഗഡ്കരി


ഞങ്ങള്‍ ഇടത്തരക്കാരാണ്, എനിക്ക് പോലും മെഴ്‌സിഡീസിന്റെ വാഹനം താങ്ങാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ സാധിക്കൂ.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി മെഴ്‌സിഡീസ് ബെൻസ് EQS അവതരിപ്പിക്കുന്നു | Photo: Twitter/Nitin Gadkari

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിനോട് പ്രദേശിക വാഹന നിര്‍മാണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പ്രദേശികമായി വാഹനം ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നതോടെ കുറഞ്ഞ വിലയില്‍ വാഹനം വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അതുവഴി കൂടുതല്‍ ആളുകള്‍ക്ക് മെഴ്‌സിഡീസ് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ ഇടത്തരക്കാരാണ്, എനിക്ക് പോലും മെഴ്‌സിഡീസിന്റെ വാഹനം താങ്ങാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ സാധിക്കൂ. പ്രദേശികമായി നിര്‍മിച്ചാല്‍ ഇടത്തരക്കാര്‍ക്കും മെഴ്‌സിഡീസ് വാഹനം പ്രാപ്യമാകുമെന്നാണ് മന്ത്രി പറഞ്ഞത്. മെഴ്‌സിഡീസ് ആദ്യമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ഇലക്ട്രിക് വാഹനം EQS580 അവതരിപ്പിക്കല്‍ ചടങ്ങിലാണ് മന്ത്രി തന്റെ അഭിപ്രായം അറിയിച്ചത്.2020 ഒക്ടോബറിലാണ് മെഴ്‌സിഡീസിന്റെ ആദ്യ ഇലക്ട്രിക് മോഡലാണ് EQC ഇന്ത്യയില്‍ അവതരിപ്പിച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന് 1.07 കോടി രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഇതിനുശേഷം EQS53 എ.എം.ജി. ഇലക്ട്രിക്കും ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഏറ്റവുമൊടുവിലായി ഇലക്ട്രിക് വാഹനനിരയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വാഹനമാണ് EQS 580 എന്ന മോഡല്‍. പൂണെയിലെ ചകാനിലാണ് വാഹനം പുറത്തിറക്കിയത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ കുതിപ്പാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. രാജ്യത്ത് ഇതിനോടകം 15.7 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയില്‍ 335 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 7.8 ലക്ഷം കോടി രൂപയുടെ ഇന്ത്യയിലെ വാഹന വിപണിയുടെ മൂല്യം. ഇതില്‍ തന്നെ 3.5 ലക്ഷം കോടി കയറ്റുമതിയിലൂടെയാണ്. വാഹന വിപണി 15 ലക്ഷം കോടിയുടെ വ്യവസായമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌ക്രാപ്പിങ്ങ് പോളിസിയുടെ ഭാഗമായി മെഴ്‌സിഡീസ് ബെന്‍സും സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം അഭ്യാര്‍ഥിച്ചു. ഇത് പ്രാവര്‍ത്തികമായാല്‍ വാഹനങ്ങളുടെ പാര്‍ട്‌സുകളുടെ വിലയില്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും. നിലവിലെ കണക്ക് അനുസരിച്ച് 1.02 കോടി വാഹനങ്ങളാണ് പൊളിക്കാനുള്ളത്. എന്നാല്‍, 40 പൊളിക്കല്‍ കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ഒരു ജില്ലയില്‍ നാല് പൊളിക്കന്‍ കേന്ദ്രം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Minister Nitin Gadkari urges Mercedes-Benz to produce more cars locally, Nitin Gadkari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented