ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് കാറായി മിനി കൂപ്പര്‍ എസ്.ഇ; ഒപ്പം കിടിലന്‍ റേഞ്ചും കരുത്തും


ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനമായിരിക്കും മിനിയുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക്

മിനി കൂപ്പർ എസ്.ഇ. ഇലക്ട്രിക് | Photo: Mini India

ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ രണ്ടാമത്തേതും മിനിയുടെ ആദ്യത്തേയും ഇലക്ട്രിക് വാഹനമായ കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനമായിരിക്കും മിനിയുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നാണ് വിലയിരുത്തല്‍.

മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്. 2021- അവസാനത്തോടെയാണ് മിനി കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനുപിന്നാലെ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങും നിര്‍മാതാക്കള്‍ തുറന്നിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചിരുന്നു. 30 യൂണിറ്റാണ് ആദ്യ ബാച്ചില്‍ അനുവദിച്ചിട്ടുള്ളത്.

മിനി കൂപ്പര്‍ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് ഒരുങ്ങിയിട്ടുള്ളത്. ഗ്ലോസി ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള ഗ്രില്ലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. റെഗുലര്‍ മോഡില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ബാഡ്ജിങ്ങും മിന്നിലുണ്ട്. നിയോണ്‍ യെല്ലോ നിറത്തിലാണിത്. റെഗുലര്‍ മിനി മോഡലുകള്‍ക്ക് സമാനമായ ഹെഡ്‌ലാമ്പ്, റൗണ്ട് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍ എന്നിവ ഇലക്ട്രിക്കിലുമുണ്ട്. അലോയി വീല്‍ പുതുമയുള്ളതാണ്.

അകത്തളം ത്രീ ഡോര്‍ മിനി കുപ്പര്‍ മോഡലിന് സമാനമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മിനിയുടെ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ എന്നിവ സ്ഥാനം പിടിച്ചിട്ടുണ്ട്. അകത്തളം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടെ നിയോണ്‍ യെല്ലോ ആക്‌സെന്റുകല്‍ ഒരുക്കിയിട്ടുണ്ട്.

181 ബി.എച്ച്.പി. പവറും 270 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറായിരിക്കും മിനി കൂപ്പര്‍ എസ്.ഇ. മോഡലില്‍ കരുത്തേകുക. 32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 150 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Mini india first electric vehicle Mini Cooper SE Electric launched in india, BMW Group, Mini Cooper

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented