മിനിയും ഓണ്‍ലൈനില്‍നിന്ന് ഓണ്‍റോഡിലേക്ക്; ഓണ്‍ലൈന്‍ ഷോപ്പുമായി മിനി ഇന്ത്യ


ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മിനിയുടെ സാന്നിധ്യം വിപുലമാക്കുമെന്ന് വിലയിരുത്തല്‍.

ബി.എം.ഡബ്ല്യു. മിനി | Photo: Mini India

പ്രീമിയം വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ ശ്രേണിയായ മിനിയും ഓണ്‍ലൈന്‍ ഷോപ്പ് സംവിധാനത്തിലേക്ക്. shop.mini.in-ല്‍ നിന്ന് മിനി പുറത്തിറക്കുന്ന വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് അടുത്തറിയാനും കോണ്‍ഫിഗര്‍ ചെയ്യാനും വാങ്ങാനുമുള്ള സൗകര്യങ്ങളാണ് മിനി ഇന്ത്യ ഓണ്‍ലൈന്‍ ഷോപ്പിലൂടെ ഒരുക്കിയിരിക്കുന്നത്.

ഇതിനുപുറമെ, മിനിയുടെ ഏറ്റവുമടുത്തുള്ള ഡീലര്‍ഷിപ്പ് ലൊക്കേറ്റ് ചെയ്യുന്നതിനും ടെസ്റ്റ് ഡ്രൈവ്, ക്വട്ടേഷന്‍ തുടങ്ങിയവ ലഭ്യമാക്കാനുമുള്ള സംവിധാനങ്ങളും മിനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ട്. മിനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബൈ എ മിനി എന്ന ഓപ്ഷനിലൂടെയാണ് ഈ സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് അറിയിച്ചിട്ടുള്ളത്.

നിലവിലെ സാഹചര്യത്തില്‍ എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് മിനിയും ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സംവിധാനം ഒരുക്കുന്നത്. ഇതുവഴി മിനിയുടെ സാന്നിധ്യം കൂടുതല്‍ മേഖലയില്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിഎംഡബ്ല്യു ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവ അഭിപ്രായപ്പെട്ടു.

മിനിയുടെ വെബ്‌സൈറ്റില്‍നിന്ന് ഒരു മോഡല്‍ കോണ്‍ഫിഗര്‍ ചെയ്യുക. ഇത് സേവ് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ ഷോപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ലോഗ് ഇന്‍ ചെയ്ത് ഉപയോക്താക്കള്‍ക്ക് പര്‍ച്ചേസ് ഹിസ്റ്ററി അറിയാന്‍ സാധിക്കും. തുടര്‍ന്ന് ഉപയോക്താവിന്റെ ഏറ്റവും സമീപത്തുള്ള മിനി ഡീലര്‍ഷിപ്പ് ഇതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കും.

തുടര്‍ന്ന് ടെസ്റ്റ് ഡ്രൈവിന് വാഹനം ലഭ്യമാക്കാന്‍ ആവശ്യപ്പെടാനും ക്വട്ടേഷനും ഇ.എം.ഐയും കണക്കാക്കാനും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ സാധിക്കും. വാഹനം എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും, ഓണ്‍ലൈന്‍ പേമെന്റ് നടത്തുന്നതിനുമുള്ള ഓപ്ഷനുകളും ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും മിനി ഇന്ത്യ അറിയിച്ചു.

Content Highlights: MINI Anywhere, Anytime. Switch to Online with the MINI Online Shop

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented