എംജിയുടെ eZS ഇലക്ട്രിക് എസ്.യു.വി ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; 2020-ല്‍ എത്തിയേക്കും


1 min read
Read later
Print
Share

2019-അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നാണ് എംജി മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, വരവ് 2020-ഓടെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍.

ഹെക്ടര്‍ എന്ന ഒരൊറ്റ മോഡലിലൂടെ എംജി മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തില്‍ വേരൂന്നി കഴിഞ്ഞു. എന്നാല്‍, നിരത്തില്‍ കരുത്താര്‍ജിക്കുന്നതിന്റെ രണ്ടാം ഘട്ടമെന്നോണം എത്തുമെന്ന് അറിയിച്ചിരുന്ന എംജിയുടെ ഇലക്ട്രിക് എസ്‌യുവി eZS-ന്റെ വരവ് അല്‍പ്പം വൈകുമെന്നാണ് സൂചന.

2019-അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നാണ് എംജി മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, വരവ് 2020-ഓടെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈ മോഡല്‍ ആഗോളതലത്തില്‍ മുമ്പുതന്നെ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിലെ എംജി ലൈനപ്പില്‍ രണ്ടാമത്തെ വാഹനം eZS തന്നെയായിരിക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡിയും ഇന്‍സെന്റീവും നല്‍കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നായിരിക്കും എംജി അധികൃതര്‍ അഭിപ്രായപ്പെട്ടത്.

ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ അഭാവമാണ് എംജിയുടെ വരവ് വൈകാനുള്ള കാരണമെന്നാണ് സൂചന. അതേസമയം, എംജിയുടെ തിരഞ്ഞെടുത്ത ഷോറൂമുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഒരുക്കാന്‍ ഫിനീഷ് എനര്‍ജി എന്ന കമ്പനിയുമായി എംജി കരാറിലെത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് കാര്‍ എന്ന പരിവേഷത്തോടെ എത്തുന്ന ഹെക്ടറിന് സമാനമായി ഐ സ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ സഹിതമായിരിക്കും eZS എത്തുക. വിദേശ രാജ്യങ്ങളില്‍ ജനപ്രിയനായ എംജിയുടെ പെട്രോള്‍ ZS എസ്.യു.വിയുടെ ഇലക്ട്രിക് വകഭേദമാണ് eZS. രൂപവും അതിന് സമാനം.

എട്ട് മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 44.5 kWh ലിഥിയം അയോണ്‍ ബാറ്ററിയായിരിക്കും eZS ല്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്നതായിരിക്കും ഈ വാഹനം.

Content Highlights: MG Motors Postponed India Launch Of Its First Electric SUV eZS

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sachin Tendulkar-Lamborghini Urus S

2 min

സച്ചിന്റെ ഗ്യാരേജിലെ ആദ്യ ലംബോര്‍ഗിനി; ഉറുസ് എസ് സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം

Jun 2, 2023


Honda Elevate

3 min

ഇപ്പോള്‍ പെട്രോള്‍, ഹൈബ്രിഡും ഇലക്ട്രിക്കും പിന്നാലെ; ഹോണ്ടയുടെ ഭാവി നിര്‍ണയിക്കാന്‍ എലിവേറ്റ്

Jun 8, 2023


Maruti MPV- Toyota Innova Hycross

2 min

ഹൈബ്രിഡ് എന്‍ജിനില്‍ 21 കിലോ മീറ്റര്‍ മൈലേജുമായി മാരുതി 'ഇന്നോവ ഹൈക്രോസ്' എത്തും

May 11, 2023

Most Commented