വൂലിങ്ങ് എയർ ഇ.വി | Photo: Wuling Motors
ഇന്ത്യന്‍ നിരത്തുകളില്‍ കേവലം ഒരു വര്‍ഷത്തിന്റെ മാത്രം പ്രായമുള്ളപ്പോള്‍ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള വാഹന നിര്‍മാതാക്കളാണ് എം.ജി. മോട്ടോഴ്‌സ്. അതും എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ മോഡലായാണ് ഇസഡ്.എസ്. ഇലക്ട്രിക് എത്തിയത്. പിന്നാലെ രണ്ട് റെഗുലര്‍ മോഡല്‍ കൂടി വിപണിയില്‍ എത്തിച്ച എം.ജി. മോട്ടോഴ്‌സിന്റെ അടുത്ത വാഹനം മറ്റൊരു ഇലക്ട്രിക് വാഹനമായിരിക്കുമെന്നും അത് 2023-ന്റെ മധ്യത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ നിരത്തുകള്‍ക്കുള്ള പുതിയൊരു മൊബിലിറ്റി സെലൂഷനായിരിക്കും എം.ജിയുടെ അടുത്ത മോഡല്‍. എന്നാല്‍, ഇതൊരു സാധാരണ വാഹനമോ, മുന്‍നിര മോഡലോ ആയിരിക്കില്ല. പുതുതലമുറ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് ഒരുക്കുന്നത്. പുതുതായി എത്തുന്ന വാഹനത്തെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകുമെന്നും അറിയാം. എന്നാല്‍, ഞ്ങ്ങള്‍ക്ക് ഈ വാഹനത്തില്‍ പൂര്‍ണമായ ആത്മവിശ്വാസമുണ്ട്. ഇത് ഒരു വ്യത്യസ്തമായ വാഹനമായിരിക്കുമെന്നാണ് എം.ജി. മോട്ടോഴ്‌സ് അഭിപ്രായപ്പെടുന്നത്.
എം.ജി. മോട്ടോഴ്‌സിന്റെ ഒരു കുഞ്ഞന്‍ ഇലക്ട്രിക് വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇന്‍ഡൊനീഷ്യയില്‍ പ്രദര്‍ശിപ്പിച്ച വൂലിങ്ങ് എയര്‍ ഇ.വിയെ അടിസ്ഥാനമാക്കി എം.ജി. മോട്ടോഴ്‌സ് നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനമായിരുന്നു ഇതെന്നായിരുന്നു വിലയിരുത്തലുകള്‍. ഗ്ലോബല്‍ സ്മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമിലായിരിക്കും എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇ230 എന്ന കോഡ്‌നെയിമില്‍ ഇലക്ട്രിക് വാഹനം ഒരുങ്ങുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. വൂലിങ്ങ് എയര്‍ ഇ.വിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും ഇന്ത്യയുടെ ഡ്രൈവിങ്ങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങള്‍ ഈ വാഹനത്തില്‍ വരുത്തിയായിരിക്കും എം.ജി. മോട്ടോഴ്‌സ് ഒരുക്കുക. ടു ഡോര്‍ ബോഡി സ്‌റ്റൈലിലാണ് ഇ230 ഒരുങ്ങുന്നത്. 12 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളായിരിക്കും എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലില്‍ സ്ഥാനം പിടിക്കുന്നത്.
മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 39 ബി.എച്ച്.പി. ഇലക്ട്രിക് മോട്ടോറും 20-25 കിലോവാട്ട് അവര്‍ ബാറ്ററി പാക്കുമായിരിക്കും എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക. ടാറ്റ ഓട്ടോകോമ്പോയില്‍ നിന്നായിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററി ഒരുങ്ങുക. പത്ത് ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാക്കാനാണ് നിര്‍മാതാക്കളുടെ ലക്ഷ്യമെന്നും അഭ്യൂഹങ്ങളുണ്ട്.
ഫീച്ചറുകളുടെ കാര്യത്തിലും ഈ വാഹനം ഒട്ടും പിന്നിലായിരിക്കില്ല. എം.ജി. ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മറ്റ് മോഡലുകള്‍ക്ക് സമാനമായി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായുള്ള ഫീച്ചറുകള്‍ ഇതിലും സ്ഥാനം പിടിക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുകളും ഈ വാഹനത്തിന്റെ അകത്തളത്തില്‍ പ്രതീക്ഷിക്കാം. പ്രധാനമായും രണ്ടുപേര്‍ക്ക് യാത്രയ്ക്ക് ഉദ്ദേശിച്ചാണ് ഈ വാഹനം ഒരുങ്ങുന്നത്. എന്നാല്‍, പിന്‍നിരയിലും ചെറിയ സീറ്റുകള്‍ നല്‍കും.
Source: Car and Bike
Content Highlights: MG Motors new urban electric vehicle will launch in mid of 2023, MG Air EV, MG Electric Car


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..