എംജി മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ നിരത്തുകളിലെ കുതിപ്പ് ഒരു വര്‍ഷം പിന്നിടുകയാണ്. ഇത് ആഘോഷമാക്കുന്നതിന്റെ ഭാഗമായി എംജി ആദ്യമായി ഇന്ത്യയിലെത്തിച്ച ഹെക്ടര്‍ എസ്‌യുവിയുടെ ആനിവേഴ്‌സറി എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചു. ഹെക്ടര്‍ സൂപ്പര്‍ വേരിയന്റില്‍ ഒരുങ്ങിയിരിക്കുന്ന ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന് 13.63 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
ഡിസൈനിലോ അഴകളവുകളിലോ മാറ്റം വരുത്താതെയാണ് ഹെക്ടറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. അതേസമയം, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, മെഡ്ക്ലിന്‍ ഇന്‍കാര്‍ കിറ്റ്, 26.4 സെന്റീമീറ്റര്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ ആനിവേഴ്‌സറി പതിപ്പില്‍ അധികമായി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
25-ല്‍ അധികം സുരക്ഷ ഫീച്ചറുകളും 50-ല്‍ അധികം കണക്ടഡ് ഫീച്ചറുകളുമാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ബില്‍റ്റ്-ഇന്‍ വോയിസ് അസിസ്റ്റന്റ്, ഡ്യുവല്‍ പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും ആനിവേഴ്‌സറി എഡിഷനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ആനിവേഴ്‌സറി എഡിഷന്‍ എത്തുന്നുണ്ട്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 141 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ പതിപ്പ് 168 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകള്‍ക്കൊപ്പവുമുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇലക്ട്രിക് എന്നീ മൂന്ന് മോഡലുകളാണ് എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വരാനിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായി പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് ഗ്ലോസ്റ്റര്‍ എന്ന മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് എംജി. സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തുക.
Content Highlights; MG Motors Launched Anniversary Edition Hector In India