ഫോര്‍ഡിന്റെ പ്ലാന്റില്‍ എംജിയുടെ കാറുകള്‍: ചൈനീസ് കമ്പനി ഏറ്റെടുത്തേക്കും


ഗുജറാത്തിലെ ഹാലോലിലാണ് എം.ജി. മോട്ടോഴ്‌സിന്റെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: MG Motors

മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ വാഹന നിര്‍മാണം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022-ന്റെ മധ്യത്തോടെ തമിഴ്‌നാട്ടിലേയും പ്ലാന്റുകളിലെ വാഹനം നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഫോര്‍ഡിന്റെ പ്ലാന്റുകള്‍ ഏറ്റെടുക്കാന്‍ എം.ജി. മോട്ടോഴ്‌സ് സന്നദ്ധത അറിയിച്ചതായി ഇ.ടി. ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ പ്ലാന്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് എം.ജി.മോട്ടോഴ്‌സും ഫോര്‍ഡും പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. ഗുജറാത്തിലെ ഹാലോലിലാണ് എം.ജി. മോട്ടോഴ്‌സിന്റെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് എം.ജി. മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

കൊറോണ ഒന്നാം തരംഗത്തിന് ശേഷം വാഹന വില്‍പ്പന ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി ഫോര്‍ഡിന്റെ വാഹന നിര്‍മാണശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നത് എം.ജി പരിഗണിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നതും പ്ലാന്റ് ഏറ്റെടുക്കുന്നതും സംബന്ധിച്ച വിഷയങ്ങള്‍ ഇരുകമ്പനികളും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചനകള്‍.

മറ്റ് വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും, പ്ലാറ്റ്‌ഫോം പങ്കിടുന്നതും, കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ഫോര്‍ഡുമായി വിവിധ കമ്പനികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്തിടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണം ആരംഭിച്ച ഒല ഇലക്ട്രിക്കുമായി ഫോര്‍ഡ് സഹകരണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സൂചനകളുണ്ട്.

ഇന്ത്യയിലെ പ്രവര്‍ത്തനം നഷ്ടത്തില്‍ തുടരുന്നത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് ഫോര്‍ഡ് ഇന്ത്യ വിടുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, തിരഞ്ഞെടുത്ത മോഡലുകള്‍ ഇറക്കുമതിയിലൂടെ ഇന്ത്യയില്‍ വില്‍പ്പന തുടരുമെന്നാണ് ഫോര്‍ഡ് അറിയിച്ചിട്ടുള്ളത്. അതേസമയം, ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍, ഇക്കോസ്‌പോട്ട്, എന്‍ഡേവര്‍ തുടങ്ങിയ മോഡലുകള്‍ സ്‌റ്റോക്ക് തീരുന്നത് വരെ വില്‍പ്പന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Source: ET Auto

Content Highlights: MG Motors India interested to acquire Ford India plants


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented