എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എസ്.യു.വിയാണ് ഹെക്ടര്‍. അഞ്ച് സീറ്ററായി വിപണിയില്‍ എത്തിയ ഈ വാഹനം ആറ് സീറ്റിലേക്ക് വളര്‍ന്ന് ഹെക്ടര്‍ പ്ലസ് ആയിരുന്നു. ഏറ്റവുമൊടുവില്‍ ഈ ഹെക്ടര്‍ പ്ലസ് ഏഴ് സീറ്റിലേക്ക് വളരാനൊരുങ്ങുകയാണ്. ഏഴ് സീറ്റര്‍ എസ്.യു.വിയായി എത്തുന്ന ഹെക്ടര്‍ പ്ലസ് ജനുവരിയില്‍ അവതരിപ്പിക്കും.
രൂപത്തിലും ഭാവത്തിലും കരുത്തിലുമെല്ലാം ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസിന് സമാനമായിരിക്കും പുതിയ മോഡലും. എന്നാല്‍, മൂന്നാം നിരയില്‍ ബെഞ്ച് സീറ്റ് നല്‍കിയായിരിക്കും ഈ മോഡല്‍ ഏഴ് സീറ്ററാകുന്നത്. ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസില്‍ മൂന്നാം നിരയില്‍ 50:50 ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഏഴ് സീറ്ററില്‍ 60:40 സീറ്റുകളായിരിക്കും നല്‍കുക.
ഹെക്ടര്‍ പ്ലസിന്റെ ഡിസൈനിലെ പ്രീമിയം ഭാവം പുതിയ മോഡലിലേക്കും പറിച്ചുനടും. ഹെക്ടര്‍ സീരീസിലെ സിഗ്നേച്ചര്‍ ഗ്രില്‍, ബംമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയാണ് ഹെക്ടര്‍ പ്ലസിന് അഴകേകുന്നത്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംബര്‍ ഹെക്ടറില്‍നിന്ന് ഹെക്ടര്‍ പ്ലസിനെ വ്യത്യസ്തമാക്കുന്നുണ്ട്.
നിലവിലെ ക്യാപ്റ്റന്‍ സീറ്റില്‍നിന്ന് ബഞ്ച് സീറ്റിലേക്ക് മാറുന്നതാണ് അകത്തളത്തിലെ പ്രധാന മാറ്റം. ഇതിനൊപ്പം ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസിലെ ഫീച്ചറുകളായ സീറ്റുകളിലെ ലെതര്‍ ആവരണം, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെക്ടറിന്റെ സിഗ്നേച്ചര്‍ ഫീച്ചറായ ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ എന്നിവ പുതിയ ഹെക്ടര്‍ പ്ലസിലും ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
48 വാട്ട് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡി.സി.ടി എന്നിവയാണ് ട്രാന്‍സ്മിഷന്‍.
Content Highlights: MG Motor India to introduce 7-seater Hector Plus in January 2021