കൊറോണയുടെ വ്യാപനത്തിനെതിരായുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ രണ്ടുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ എംജി മോട്ടോഴ്സ്. ഒരു കോടി രൂപ എംജി മോട്ടോഴ്സ് നേരിട്ടും ഒരു കോടി രൂപ എംജിയുടെ ജീവനക്കാരില്‍ നിന്നുമാണ് ധനസഹായമായി നല്‍കുന്നത്.
വഡോദര, ഗുരുഗ്രാം എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരിട്ടായിരിക്കും എംജി പണം കൈമാറുകയെന്നാണ് വിവരം. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നതിനൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മാസ്ക്, ഗ്ലൗസ് എന്നിവ ഉറപ്പാക്കുന്നതിനും വെന്റിലേറ്ററുകള്ക്കുമായിരിക്കും ഈ പണം ഉപയോഗിക്കുക.
പൂര്‍ണമായും അണുവിമുക്തമായ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവിന് എത്തിക്കുന്നതിനായി ഡിസ്ഇന്ഫെക്ട് ആന്‍ഡ് ഡെലിവര്‍ പദ്ധതി എംജി മോട്ടോഴ്സ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി എംജിയുടെ പ്ലാന്റും എല്ലാ ഷോറൂമുകളും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും എംജി ഇന്ത്യയുടെ വക്താവ് അറിയിച്ചു.
ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉയര്‍ന്ന ജീവിത നിലവാരവും ഉറപ്പാക്കുന്നതില്‍ എംജി പ്രതിജ്ഞബദ്ധമാണെന്നും അതുകൊണ്ടുതന്നെ എംജിയുടെ രാജ്യത്തുടനീളമുള്ള 5000 ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
Content Highlights: MG Motor India To Donate 2 Crore Rupees Towards Medical Aid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..