എം.ജി. ഗ്ലോസ്റ്റർ ബ്ലാക്ക് സ്‌റ്റോം | Photo: MG Motors
എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള പ്രീമിയം എസ്.യു.വി. മോഡലായ ഗ്ലോസ്റ്ററിന്റെ പുതിയ പതിപ്പ് പുറത്തിറക്കി നിര്‍മാതാക്കള്‍. ബ്ലാക്ക് സ്റ്റോം എഡിഷന്‍ എന്ന പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ ആറ്, ഏഴ് സീറ്ററില്‍ ടൂ വീല്‍ഡ്രൈവ് മോഡലിന് 40.29 ലക്ഷം രൂപയും ഫോര്‍ വീല്‍ ഡ്രൈവ് മോഡലിന് 43.07 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. റെഗുലര്‍ മോഡലിലില്‍ നിന്ന് സ്‌റ്റൈലിലും ഫീച്ചറുകളിലും കാര്യമായ അഴിച്ചുപണി നടത്തിയാണ് ബ്ലാക്ക് സ്റ്റോം എത്തിയിട്ടുള്ളത്.
രണ്ട് നിറങ്ങളില്‍ മാത്രമാണ് എം.ജി. ഗ്ലോസ്റ്റര്‍ ബ്ലാക്ക് സ്റ്റോം വിപണികളില്‍ എത്തുന്നത്. മെറ്റല്‍ ആഷ്, മെറ്റല്‍ ബ്ലാക്ക് എന്നിവയാണ് ഈ വാഹനം അലങ്കരിക്കുന്ന നിറങ്ങള്‍. ഹെഡ്‌ലാമ്പിനുള്ളില്‍ ഫോഗ്‌ലാമ്പില്‍ ഉള്‍പ്പെടെ കറുപ്പണിഞ്ഞിട്ടുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങില്‍ തീര്‍ത്തിട്ടുള്ള ഗ്രില്ല്, റെഡ് സ്ട്രിപ്പ് നല്‍കി അലങ്കരിച്ചിട്ടുള്ള മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. എം.ജി. ലോഗോ മാത്രമാണ് ക്രോമിയം ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ളത്.

വശങ്ങളിലും പിന്നിലും ബ്ലാക്ക് സ്റ്റോം ആയതിന്റെ മാറ്റങ്ങള്‍ പ്രകടമാണ്. ബ്ലാക്ക് നിറത്തിലുള്ള അലോയി വീല്‍, റിയര്‍വ്യൂ മിററില്‍ നല്‍കിയിട്ടുള്ള ചുവപ്പ് ആവരണം, ക്ലാഡിങ്ങിലെ ചുവപ്പ് സ്ട്രിപ്പ്, ഡോറില്‍ നല്‍കിയിട്ടുള്ള ബ്ലാക്ക്‌സ്‌റ്റോം ബാഡ്ജിങ്ങ് എന്നിവയും വശങ്ങള്‍ക്ക് അഴകേകുന്നു. അല്‍പ്പം സ്‌പോട്ടിയായാണ് പിന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. രണ്ട് വശങ്ങളിലും എക്‌സ്‌ഹോസ്റ്റ് പൈപ്പ് നല്‍കിയിട്ടുള്ളതിനൊപ്പം ബമ്പറില്‍ ഉടനീളമുള്ള ചുവപ്പ് സ്ട്രിപ്പും പിന്‍വശം കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്.
പൂര്‍ണമായും ബ്ലാക്ക് നിറത്തില്‍ തന്നെയാണ് ബ്ലാക്ക് സ്റ്റോമിന്റെ അകത്തളവും ഒരുങ്ങിയിരിക്കുന്നത്. കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നതിനായി ഡാഷ്‌ബോര്‍ഡിലും സ്റ്റിയറിങ്ങ് വീലിലുമെല്ലാം റെഡ് ആക്‌സെന്റുകളും നല്‍കിയിട്ടുണ്ട്. സ്‌നോ, സാന്റ്, മഡ്, റോക്ക്, സ്‌പോര്‍ട്‌സ്, ഓട്ടോ, ഇക്കോ എന്നീ ഏഴ് ഡ്രൈവിങ്ങ് മോഡുകളുമായാണ് ഗ്ലോസ്റ്റര്‍ എത്തുന്നത്. അഡാസ് ലെവല്‍-1 സുരക്ഷ സംവിധാനത്തോടെ ഈ സെഗ്മെന്റില്‍ ആദ്യമെത്തുന്ന വാഹനം എന്ന ഖ്യതിയും ഗ്ലോസ്റ്റര്‍ ബ്ലാക്ക് സ്റ്റോമിനുണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ഓട്ടോമാറ്റിക് പാര്‍ക്കിങ്ങ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിങ്ങ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഡോര്‍ ഓപ്പണ്‍ വാണിങ്ങ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഡ്രൈവര്‍ ഫാറ്റിഗ്യു റിമൈന്‍ഡര്‍ സിസ്റ്റം എന്നിങ്ങനെ പ്രത്യേകമായി ഒരുക്കിയിട്ടുള്ള 30 സുരക്ഷ ഫീച്ചറുകളാണ് അഡാസിന്റെ ഭാഗമായി ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.
റെഗുലര്‍ ഗ്ലോസ്റ്ററിന് സമാനമായി ടൂ വീല്‍ ഡ്രൈവില്‍ 2.0 ലിറ്റര്‍ സിംഗിള്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ്. സിംഗിള്‍ ടര്‍ബോ എന്‍ജിന്‍ 163 ബി.എച്ച്.പി. പവറും ട്വിന്‍ ടര്‍ബോ എന്‍ജിന്‍ 218 ബി.എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഈ വാഹനത്തിനൊപ്പം ഗ്ലോസ്റ്ററിന്റെ എട്ട് സീറ്റര്‍ പതിപ്പും എത്തിയിട്ടുണ്ട്. 41.77 ലക്ഷമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
Content Highlights: MG Motor India introduces the Advanced Gloster BLACKSTORM, MG Gloster


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..