ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ എം.ജി.മോട്ടോഴ്‌സിന്റെ എം.ജി. സേവയുടെ ഭാഗമായി നാഗ്പൂരിലെ നംഗ്യ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് അഞ്ച് ഹെക്ടര്‍ ആംബുലന്‍സുകള്‍ കൈമാറി. നാഗ്പൂരില്‍ കോവിഡ്-19 മഹാമാരി ഉയര്‍ന്ന് വരുന്ന പശ്ചാത്തലത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിചരണം ഉറപ്പാക്കുന്നതിനായാണ് എം.ജി. മോട്ടോഴ്‌സിന്റെ ഏറ്റവും മികച്ച ആംബുലന്‍സുകള്‍ നല്‍കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

കൊറോണ വൈറസ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തില്‍ നാഗ്പൂരിലുള്ള കോവിഡ് രോഗികള്‍ക്ക് മാത്രമായാണ് ഈ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതെന്ന് എം.ജി. മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്. എം.ജി. മോട്ടോഴ്‌സ് നല്‍കിയ ആംബുലന്‍സ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ നഗരത്തിലെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

എം.ജിയുടെ ഹാലോല്‍ പ്ലാന്റില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആംബുലന്‍സുകളാണ് ആശുപത്രിക്ക് നല്‍കിയിരിക്കുന്നത്. ഫൈവ് പാരാമീറ്റര്‍ മോണിറ്റര്‍, ഓട്ടോ ലോഡിങ്ങ് സ്‌ട്രെച്ചര്‍, വെന്റിലേറ്റര്‍, ഓക്‌സിജന്‍ സപ്ലൈ സിസ്റ്റം, ഇന്‍വേര്‍ട്ടര്‍, അഡിഷണല്‍ സോക്കറ്റ്, സൈറന്‍, ലൈറ്റ്ബാര്‍, ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ എന്നിവയാണ് എം.ജി. ആബുലന്‍സില്‍ ഒരുക്കിയിട്ടുള്ളത്. വഡോദരയിലേയും ഹാലോലിലേയും ആശുപത്രികള്‍ക്ക് എം.ജി. മുമ്പ് ആംബുലന്‍സ് നല്‍കിയിട്ടുണ്ട്.

കോവിഡ്-19 മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തില്‍ രണ്ട് ആംബുലന്‍സുകള്‍ നല്‍കിയത്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. ഹാലോല്‍, വഡോദര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ ഭാഗമായാണ് നാഗ്പൂരിലെ ആംബുലന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ഇത് പ്രതിരോധ പ്രവര്‍ത്തനത്തിന് മുതല്‍കൂട്ടാവുമെന്നും എം.ജി.മോട്ടോഴ്‌സ് ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു.

എം.ജി.മോട്ടോഴ്‌സിന്റെ ഹെക്ടറാണ് ആംബുലന്‍സായി രൂപമാറ്റം വരുത്തിയിട്ടുള്ളത്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി 100 ഹെക്ടറുകള്‍ എം.ജി. മോട്ടോഴ്‌സ് വിട്ടുനല്‍കിയിരുന്നു. ഈ കാലയളവില്‍ എം.ജി. ഹെക്ടറുകള്‍ ആംബുലന്‍സായി രൂപമാറ്റം വരുത്തുന്നതിനായി അഹമ്മദാബാദിലെ നാഥ്രാജ് മോട്ടോര്‍ ബോഡി ബില്‍ഡേഴ്സുമായി എംജി മോട്ടോഴ്സ് ധാരണയിലെത്തിയിരുന്നു.

Content Highlights: MG Motor India and MG Nagpur Dealership donate five Hector Ambulances to Nangia Specialty Hospital