ണ്ടത് ഗംഭീരമാണെങ്കില്‍ കാണാനിരിക്കുന്നത് അതിഗംഭീരമാണ്. പറഞ്ഞുവരുന്നത് എം.ജിയുടെ വാഹനങ്ങളെ കുറിച്ചാണ്. ഹെക്ടര്‍ മുതല്‍ ഗ്ലോസ്റ്റര്‍ വരെയുള്ള വാഹനങ്ങളുടെ ഫീച്ചറുകളും സാങ്കേതികവിദ്യകളും കണ്ട് അമ്പരന്നവര്‍ ഒരിക്കല്‍ കൂടി ഞെട്ടാന്‍ തയാറെടുത്ത് കൊള്ളാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എം.ജി. മോട്ടോഴ്‌സ്. നിരത്തുകളില്‍ എത്താനൊരുങ്ങുന്ന പുതിയ മോഡലായ ആസ്റ്ററില്‍ നല്‍കിയിട്ടുള്ള സംവിധാനങ്ങള്‍ ഇന്ത്യയിലെ വാഹന വിപണിക്ക് തികച്ചും പുതുമയാണ്.

തനിച്ചുള്ള ഡ്രൈവിങ്ങുകളില്‍ അല്‍പ്പം സംസാരിച്ച് ഇരിക്കാനും കുറച്ച് തമാശകള്‍ പറയാനും വഴി പറഞ്ഞുതരാനും വാഹനത്തിനുള്ളില്‍ ഒരു കമ്പനി ഉണ്ടായിരുന്നെങ്കില്‍ എന്ന് എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും. ഈ തോന്നല്‍ യാഥാര്‍ഥ്യമാക്കുകയാണ് എം.ജി. ആസ്റ്റര്‍. ഈ വാഹനത്തില്‍ ഒരുക്കുന്ന പേഴ്‌സണല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്റാണ് വാഹനത്തിനുള്ളിലെ സഹായിയാകുന്നത്. ഒന്നുകൂടി തെളിച്ച് പറഞ്ഞാല്‍ വാഹനത്തിനുള്ളില്‍ ഒരു റോബോട്ട് ഉള്ളതിന് സമാനമാണെന്ന് അര്‍ഥം.

കാറിനുള്ളില്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി ആസ്റ്ററിന്റെ വരവോടെ എം.ജി. മോട്ടോഴ്‌സിന് സ്വന്തമാകും. ഇതിനുപുറമെ, ആസ്റ്റര്‍ എത്തുന്ന മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ആദ്യമായി ഓട്ടോണമസ് ലെവല്‍ 2 സാങ്കേതികവിദ്യയും ഇതില്‍ ഒരുങ്ങുന്നുണ്ട്. അപകടമുണ്ടാകാതെ വാഹനം തന്നെ മുന്‍ കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓട്ടോണമസ് ലെവല്‍ ടു സംവിധാനം ഒരുക്കുന്നത്. 

MG Astor

ഈ സംവിധാനത്തിന്റെ ഭാഗമായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ല്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, ഇന്റലിജെന്റ് ഹെഡ്‌ലാമ്പ് കണ്‍ട്രോള്‍, റിയര്‍ ഡ്രൈവര്‍ അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിട്ടുള്ളതെന്ന് എം.ജി. മോട്ടോഴ്‌സ് അറിയിച്ചു. 

രൂപത്തിലും വലിപ്പത്തിലും ഇലക്ട്രിക് എസ്.യു.വിയായ ZS-ന് സമാനമായിരിക്കും എം.ജി. മോട്ടോഴ്‌സ് പുറത്തുവിട്ട് ആസ്റ്ററിന്റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, നേരിയ ഡിസൈന്‍ മാറ്റങ്ങളും ഈ വാഹനത്തില്‍ വരുന്നുണ്ട്. ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, കൂടുതല്‍ സ്റ്റൈലിഷായുള്ള ഹണി കോമ്പ് ഡിസൈനിലുള്ള ഗ്രില്ല് എന്നിവയായിരിക്കും ZS ഇലക്ട്രിക്കില്‍ നിന്ന് ആസ്റ്ററാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. 

MGAstor

സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളുള്ള 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എം.ജിയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള ഐസ്മാര്‍ട്ട് കണക്ടഡ് കാര്‍ സംവിധാനം എന്നിവ അകത്തളത്തില്‍ നല്‍കുന്നുണ്ട്. ഇതിനൊപ്പം പനോരമിക് സണ്‍റൂഫ്, പവേഡ് ഡ്രൈവര്‍ സീറ്റ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയുള്ള ഫീച്ചറുകളും ആസ്റ്റര്‍ എസ്.യു.വിയുടെ അകത്തളത്തെ സമ്പന്നമാക്കും.

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ആസ്റ്ററിന്റെ ഹൃദയം. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ വേരിയന്റിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് നല്‍കും. ടര്‍ബോ എന്‍ജിന്‍ മോഡലില്‍ അഞ്ച് സ്പീഡ് മാനുവല്‍ സി.വി.ടി എന്നീ ഗിയര്‍ബോക്‌സുകള്‍ നല്‍കിയേക്കും.

Content Highlights: MG introduces Astor SUV with Personal AI Assistant and Autonomous Level 2 Technology