ടാറ്റയുടെ ഹാരിയര്‍ മഹീന്ദ്രയുടെ എക്‌സ്‌യുവി300, നിസാന്‍ കിക്‌സ് എന്നിവ മാത്രമായിരിക്കും 2019-ന്റെ കരുത്തര്‍ എന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി. മുമ്പെ പ്രഖ്യാപിച്ച ഇവരെ കൂടാതെ വേറെ അഞ്ച് എസ്‌യുവികളാണ് ഈ വര്‍ഷം ഇന്ത്യന്‍ നിരത്തിലേക്ക് എത്താനായി അണിയറയില്‍ ഒരുങ്ങുന്നത്. 

ഹാരിയറും കിക്‌സും ജനുവരിയിലും എക്‌സ്‌യുവി300 ഫെബ്രുവരിയിലും എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പിന്നാലെ എത്തുന്ന അഞ്ചുപേരുടെയും വരവ് സംബന്ധിച്ച് കൃത്യമായ വിവരം നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. എതായാലും 2019-ല്‍ തന്നെ എത്തുമെന്നുള്ള കാര്യം ഇവര്‍ ഉറപ്പിച്ചിട്ടുണ്ട്.

എംജി ഹെക്ടര്‍, കിയ എസ്പി, ഹോണ്ട എച്ച്ആര്‍വി, ഹ്യുണ്ടായി സ്റ്റിക്‌സ്, ഡാറ്റ്‌സണ്‍ ക്രോസ് എന്നിവയാണ് 2019-ല്‍ ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുന്ന മറ്റ് എസ്‌യുവികള്‍. ഇതിന് പുറമെ, നിലവില്‍ നിരത്തിലുള്ള എസ്‌യുവികള്‍ മുഖം മിനുക്കിയെത്തുന്നുമുണ്ട്.

എംജി ഹെക്ടര്‍

MG Motors


എംജിക്ക് ഇന്ത്യയിലേക്ക് പ്രവേശനമൊരുക്കുന്ന വാഹനമാണ് ഹെക്ടര്‍ എസ്‌യുവി. ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ് 75 ശതമാനവും പ്രദേശികമായി വികസിപ്പിക്കുന്ന ഈ വാഹനം ജൂണ്‍ മാസമെത്തുമെന്നാണ് വിവരം. 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ വില വരുമെന്നാണ് സൂചന.


കിയ എസ്.പി

001-Kia-SP-2.jpg


എംജി മോട്ടോഴ്‌സ് പോലെ ഇന്ത്യന്‍ നിരത്തില്‍ കിയയുടെയും കന്നി അരങ്ങേറ്റമാണ്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച എസ്.പി കണ്‍സെപ്റ്റ് എസ്‌യുവിയിലൂടെയായിരിക്കും കിയ ഇന്ത്യയിലെത്തുക. ട്രാസര്‍ എന്ന് പേര് നല്‍കിയേക്കാവുന്ന ഈ വാഹനം ഏപ്രിലിന് ശേഷമെത്തും. 11 ലക്ഷം മുതല്‍ 16 ലക്ഷം വരെയായിരിക്കും വില.

ഹോണ്ട എച്ച്ആര്‍-വി

Honda HRV


ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയിലെത്തിക്കുന്ന ഫൈവ് സീറ്റ് മോഡലാണ് എച്ച്ആര്‍-വി. വിദേശ നിരത്തുകളില്‍ മുമ്പ് തന്നെ എത്തിയ ഈ വാഹനം 2019 അവസാനത്തോടെ ഇന്ത്യയിലും അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 12 ലക്ഷം മുതല്‍ 16 ലക്ഷം വരെയായിരിക്കും ഈ വാഹനത്തിന്റെ വില. 

ഹ്യുണ്ടായി സ്റ്റിക്‌സ്

Hyundai Styx


സബ് കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായി എത്തിക്കുന്ന വാഹനമാണ് സ്റ്റിക്‌സ്. ഏപ്രിലില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ അവതരിപ്പിക്കുന്ന ഈ വാഹനം ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ വില.

ഡാറ്റസണ്‍ ക്രോസ്

Datsun Cross


എംപിവി, ഹാച്ച്ബാക്ക് ശ്രേണികളില്‍ കരുത്ത് തെളിയിച്ച ഡാറ്റ്‌സണ്‍ ക്രോസ് എന്ന മോഡലിലൂടെ കോംപാക്ട് എസ്‌യുവിയിലേക്കും ചുവടുവയ്ക്കുന്നു. 2019 ദീപാവലിയോടെ നിരത്തുകളില്‍ എത്തുമെന്ന് കണക്കാക്കുന്ന ഈ വാഹനത്തിന് ആറ് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെയായിരിക്കും വില.


Content Highlights: MG Hector To Honda HR-V – 5 Brand New SUVs Coming In 2019