കൊറോണ വൈറസ് എന്ന മഹാമാരിയും അതേതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെയും തുടര്‍ന്ന് ഇന്ത്യയില്‍ പല വാഹനങ്ങളുടെയും വരവ് അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്. എന്നാല്‍, ഈ കാരണത്താല്‍ വരവ് നീട്ടില്ലെന്നും ജൂണില്‍ തന്നെ ഹെക്ടര്‍ പ്ലസ് എന്ന എംജി ഇന്ത്യയുടെ മൂന്നാമത്തെ വാഹനം നിരത്തിലെത്തുമെന്നും ഉറപ്പുനല്‍കുകയാണ് നിര്‍മാതാക്കള്‍.
ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യയില്‍ ആദ്യമെത്തിയ അഞ്ച് സീറ്റര്‍ ഹെക്ടറിന്റെ ആറ്, ഏഴ് സീറ്റര്‍ ഓപ്ഷനാണ് ഹെക്ടര്‍ പ്ലസ്. പിന്നില്‍ ഒരുനിര സീറ്റ് കൂടിയെന്നല്ലാതെ മറ്റ് മാറ്റങ്ങളൊന്നും വരുത്താതെയാണ് ഈ വാഹനം നിരത്തിലെത്തുന്നത്.
അവതരണത്തിന് മുന്നോടിയായുള്ള പരീക്ഷണയോട്ടങ്ങള്‍ ഈ വാഹനം മുമ്പുതന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയില്‍ മഹീന്ദ്രയുടെ എസ്‌യുവി മോഡലായ എക്‌സ്‌യുവി 500, ടാറ്റയില്‍ നിന്ന് നിരത്തുകളിലെത്താനൊരുങ്ങുന്ന ഗ്രാവിറ്റാസ് എന്നീ വാഹനങ്ങളുമായായിരിക്കും ഹെക്ടര്‍ പ്ലസ് പ്രധാനമായും ഏറ്റുമുട്ടുക.
സീറ്റിങ്ങികളുടെ എണ്ണം ഉയര്‍ന്നതിനൊപ്പം നീളം 40 എംഎം മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്. അതേസമയം, റെഗുലര്‍ ഹെക്ടറിനുള്ള 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസുമാണ് ഹെക്ടറിന്റെ ഏഴ് സീറ്റര്‍ പതിപ്പിനുമുള്ളത്. ഡിസൈനില്‍ മാത്രമാണ് നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.
ഹെഡ്‌ലൈറ്റിനും ഫോഗ് ലാമ്പിനും സമീപം ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, പുതിയ പാറ്റേണിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍. ഉള്‍വശത്ത് മൂന്നാം നിര സീറ്റുകള്‍ നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം.
റെഗുലര്‍ ഹെക്ടറിലുള്ള ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചനകള്‍. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.
Source: Autocar India
Content Highlights: MG Hector Plus SUV Will Launch On June 2020


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..