ഇന്ത്യന്‍ നിരത്തുകളില്‍ പുതുമോടി മാറിയിട്ടില്ലാത്ത വാഹനനിര്‍മാതാക്കളാണ് എംജി മോട്ടോഴ്സ്. ഹെക്ടര്‍ എന്ന ആദ്യ മോഡലില്‍ തന്നെ ക്ലിക്കായ എംജി ഈ വാഹനത്തിന്റെ ബിഎസ്-6 ഡീസല്‍ എന്ജിന് മോഡല്‍ നിരത്തുകളിലെത്തിച്ചു. 13.88 ലക്ഷം രൂപ മുതല്‍ 17.72 ലക്ഷം രൂപ വരെയാണ് ഈ പുതിയ ഹെക്ടറിന്റെ എക്സ്ഷോറൂം വില.
ബിഎസ്-4 മോഡലിനെക്കാള്‍ 44,000 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെക്ടറിന്റെ എല്ലാ വേരിയന്റുകള്‍ക്കും 26,000 രൂപ വരെ വില ഉയര്‍ത്തിയിരുന്നു. ഹെക്ടര്‍ ഡീസല്‍ കൂടി ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ 12.73 ലക്ഷം രൂപ മുതല്‍ 17.72 ലക്ഷം രൂപ വരെയാണ് ഹെക്ടര്‍ വാഹന നിരയുടെ എക്സ്ഷോറും വില.
ബിഎസ്-6 നിലവാരത്തില്‍ ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഒയില്‍ ബര്‍ണര്‍ എന്‍ജിനാണ് ഹെക്ടറിന്റെ ഡീസല്‍ പതിപ്പിന് കരുത്തേകുന്നത്. ഇത് 168 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ട്രാന്സ്മിഷന്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ എന്നീ വാഹനങ്ങളിലും ഈ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്.
മെക്കാനിക്കലായ മാറ്റമൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്താതെയാണ് ഹെക്ടര്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഐ സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന അന്‍പതിലേറെ കണക്റ്റഡ് ഫീച്ചേഴ്സാണ് എക്കാലത്തും ഹെക്ടറിന്റെ ഹൈലൈറ്റ്. ഈ സാങ്കേതികവിദ്യകളെല്ലാം പുതിയ ഹെക്ടറിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
ചുറ്റിലും ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ഹണി കോംമ്പ് ഗ്രില്ല്, വീതി കുറഞ്ഞ ഹെഡ്ലാമ്പ്. എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, സില്‍വര്‍ ഫിനീഷിഡ് സ്കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍ വശത്തെ അലങ്കരിക്കുന്നവയാണ്. വലിയ പനോരമിക് സണ്‍റൂഫ്, കിഫോബ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍ എന്നിവയും ഹെക്ടറിനെ വ്യത്യസ്തമാക്കും.
Content Highlights: MG Hector BS6 Diesel Launched In India; Prices Start At ₹ 13.88 Lakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..