ഫീച്ചര്‍ സമ്പന്നം, വിലയില്‍ എതിരാളികള്‍ക്കൊപ്പം; എംജി ഗ്ലോസ്റ്റര്‍ എസ്.യു.വി അവതരിപ്പിച്ചു


സെഗ്മെന്റില്‍ ആദ്യത്തെ ഫീച്ചറുകളുടെയും സുരക്ഷ സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് ഗ്ലോസ്റ്റര്‍ എത്തിയിരിക്കുന്നത്.

എംജി ഗ്ലോസ്റ്റർ എസ്.യു.വി | Photo: MG India

എം.ജി മോട്ടോഴ്‌സ് ഇന്ത്യക്കായി ഒരുക്കിയ നാലാമത്തെ വാഹനം ഗ്ലോസ്റ്റര്‍ എസ്.യു.വി അവതരിപ്പിച്ചു. സൂപ്പര്‍, ഷാര്‍പ്പ്, സ്മാര്‍ട്ട്, സാവി എന്നീ നാല് വേരിയന്റുകളിലെത്തുന്ന ഈ പ്രീമിയം എസ്.യു.വിക്ക് 28.98 ലക്ഷം രൂപ മുതല്‍ 35.38 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഗ്ലോസ്റ്ററിന്റെ ആദ്യത്തെ 2000 ഉപയോക്താക്കള്‍ക്കായിരിക്കും ഈ വിലയില്‍ നല്‍കുക.

എം.ജി ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഗ്ലോസ്റ്റര്‍. ഈ സെഗ്മെന്റില്‍ ആദ്യത്തെ ഫീച്ചറുകളുടെയും സുരക്ഷ സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് ഗ്ലോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന വേരിയന്റായ സൂപ്പര്‍ ഏഴ് സീറ്റിലും ഷാര്‍പ്പ് വേരിയന്റ് ആറ്, ഏഴ് സീറ്റുകളിലും സ്മാര്‍ട്ട്, സാവി വേരിയന്റുകള്‍ ആറ് സീറ്റുലുമാണ് എത്തുന്നത്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനമുള്ള ലെവല്‍-1 ഓട്ടോണമസ് വാഹനമായാണ് ഗ്ലോസ്റ്റര്‍ എത്തുന്നത്. ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ്, ഓട്ടോമാറ്റിക് പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ഉയര്‍ന്ന വേരിയന്റിലുണ്ട്.

എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, വലിയ ഹെക്സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്പ്ലേറ്റ്, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഗ്ലോസ്റ്ററിലെ പുതുമകള്‍. 5,005 മില്ലിമീറ്റര്‍ നീളം, 1,932 മില്ലിമീറ്റര്‍ വീതി, 1,875 മില്ലിമീറ്റര്‍ ഉയരം എന്നിങ്ങനെയാണ് അളവുകള്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഗ്ലോസ്റ്റര്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

12.3 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങി തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ അധികമായി നല്‍കുന്നുണ്ട്. 70 കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഗ്ലോസ്റ്ററില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തുന്നത്. ഇത് 215 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ പ്രധാനമായും ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്ടുറാസ് ജി4 എന്നിവയാണ് ഗ്ലോസ്റ്ററിന്റെ എതിരാളികള്‍.

Content Highlights: MG Gloster SUV Launched In India; Price Starts From 28.98 Lakhs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented