എംജിയുടെ നാലാമന്‍ ഒരുങ്ങുന്നു ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ ആദ്യ ടീസര്‍ പുറത്തുവിട്ട് എംജി


ഏറെ വൈകാതെ തന്നെ ഈ എസ്‌യുവി എത്തുമെന്നുള്ള സൂചനകളാണ് ടീസര്‍ നല്‍കുന്നത്.

-

2020 ഡൽഹി ഓട്ടോ എക്സ്പോയിൽ എംജിയുടെ പവലിയനിൽ അണിനിരന്ന വാഹനങ്ങളിൽ ഏറ്റവും തലയെടുപ്പുള്ള മോഡലായിരുന്നു ഗ്ലോസ്റ്റർ എസ്യുവി. എംജിയിൽ നിന്ന് ഇന്ത്യയിലെത്തുന്ന നാലാമത്തെ മോഡൽ ഇതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഗ്ലോസ്റ്ററിന്റെ ടീസർ എംജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ എത്തിയതോടെ ഈ സംശയം ബലപ്പെടുകയാണ്.

ഏറെ വൈകാതെ തന്നെ ഈ എസ്യുവി എത്തുമെന്നുള്ള സൂചനകളാണ് ടീസർ നൽകുന്നത്. എംജി അടുത്തതായി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത് ഹെക്ടറിന്റെ ആറ് സീറ്റർ പതിപ്പായ ഹെക്ടർ പ്ലസാണ്. ഇതിനുപിന്നാലെ ഈ വർഷം തന്നെ ഗ്ലോസ്റ്റർ എസ്യുവിയുടെയും വരവ് പ്രതീക്ഷിക്കാമെന്നാണ് സൂചനകൾ. ഗ്ലോസ്റ്ററിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇന്ത്യയിൽ പ്രധാനമായും ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, വരാൻപോകുന്ന ടാറ്റയുടെ ഗ്രാവിറ്റാസ് എന്നീ എസ്.യു.വികളെയാണ് ഗ്ലോസ്റ്റർ ലക്ഷ്യമിടുന്നത്. സായ്കിന്റെ ലൈറ്റ് ട്രക്ക് പ്ലാറ്റ്ഫോമിലെത്തുന്ന ഗ്ലോസ്റ്ററിന് അഞ്ചു മീറ്ററിൽ കൂടുതൽ നീളമുണ്ട്. 5,005 മില്ലിമീറ്റർ നീളം, 1,932 മില്ലിമീറ്റർ വീതി, 1,875 മില്ലിമീറ്റർ ഉയരം എന്നിങ്ങനെയാണ് അളവുകൾ.

മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. ശ്രേണിയിലെ മറ്റ് വാഹനങ്ങൾക്ക് അവകാശപ്പെടാനില്ലാത്ത അഡാപ്റ്റീവ് എൽ.ഇ.ഡി ഹെഡ്ലാമ്പുകളും ഈ ഭീമനിലുണ്ടാവും. കരുത്തൻ എസ്.യു.വി.ക്ക് വേണ്ട വലിയ ഹെക്സഗണൽ ഗ്രിൽ, ബമ്പറിലെ സ്കിഡ്പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകൾ എന്നിവ കരുത്തിന്റെ പ്രതീകമാകും.

ഹെക്ടറിലെ ആരും കൊതിക്കുന്ന വലിയ ടച്ച് സ്ക്രീൻ എന്റർടെയിൻമെന്റ് ഇതിലുമുണ്ടാകും. ഗ്ലോസ്റ്ററിന്റെ ചൈനീസ് പതിപ്പായ മാക്സസിൽ ഇപ്പോഴുള്ളത് 12.3 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീനാണ്. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിന് 8.0 ഇഞ്ച് വലിപ്പമുണ്ട്. മൂന്ന് സോണുള്ള ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ വിപണിയിലെ ആദ്യഘടകങ്ങൾ ഇതിൽ ഒത്തുചേരുന്നുണ്ട്.

സുരക്ഷയുടെ കാര്യത്തിലും പിന്നിലല്ല ഇവൻ. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടെയുള്ള ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഹിൽ അസിസ്റ്റ്, ചൈൽഡ് സീറ്റ് മൗണ്ട് എന്നിവയുമുണ്ട്. വിദേശത്തുള്ളവയ്ക്ക് ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, ലൈൻ കീപ്പിങ് അസിസ്റ്റ്, ഓട്ടോമാറ്റിക് പാർക്കിങ് ഫങ്ഷൻ എന്നിവ അധികമായുണ്ട്.

2.0 ലിറ്റർ ഡീസൽ എൻജിനിലായിരിക്കും ഗ്ലോസ്റ്റർ ഇന്ത്യയിൽ എത്തുന്നത്. ഇത് 218 ബിഎച്ച്പി പവറും 480 എൻഎം ടോർക്കുമേകും. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇതിലുണ്ടാവും. 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ചൈനീസ് വിപണിയിലുള്ള മാക്സസ് ഡി 90ക്ക് കരുത്തേകുന്നത്. ഇത് 224 ബി.എച്ച്.പി. കരുത്തും 360 എൻ.എം. ടോർക്കുമാണ് ഉത്‌പാദിപ്പിക്കുന്നത്.

Content Highlights:MG Gloster Official Teaser Released In MG Website


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented