ഫീച്ചറുകളില്‍ വേറെ ലെവല്‍; വമ്പൻ സംവിധാനങ്ങളുമായി എം.ജി. ആസ്റ്റര്‍ നിരത്തിലേക്ക്


സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.

എം.ജി. ആസ്റ്റർ | Photo: MG Motors

എം.ജി. മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകളില്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള മിഡ്-സൈസ് എസ്.യു.വി. വാഹനമായ ആസ്റ്ററിന്റെ വരവിന് ഇനി മണിക്കൂറുകള്‍ മാത്രം. ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് സെപ്റ്റംബര്‍ 15-ാം തീയതി ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വില ഉള്‍പ്പെടെയുള്ളവ നാളെ അറിയാമെങ്കിലും ആസ്റ്ററിന്റെ വിതരണം ഒക്ടോബര്‍ മാസം ആദ്യത്തോടെയായിരിക്കും ആരംഭിക്കുകയെന്നാണ് സൂചന.

ഇന്ത്യയിലെ എം.ജി. വാഹന നിരയിലെ അഞ്ചാമനായാണ് ആസ്റ്റര്‍ എസ്.യു.വി. വിപണിയില്‍ എത്തുന്നത്. ഹെക്ടര്‍, ZS EV, ഗ്ലോസ്റ്റര്‍, ഹെക്ടര്‍ പ്ലസ് എന്നീ വാഹനങ്ങളാണ് നിലവില്‍ എം.ജിയുടെ നിരയിലുള്ളത്. കീഴ്‌വഴക്കം തെറ്റിക്കാതെ മികച്ച സാങ്കേതികവിദ്യയാണ് ഈ വാഹനത്തിലും എം.ജി. മോട്ടോഴ്‌സ് നല്‍കിയിട്ടുള്ളത്. ആസ്റ്റര്‍ എസ്,യു.വിയുടെ സാങ്കേതിക തികവ് വര്‍ണിച്ച് കൊണ്ടുള്ള നിരവധി ടീസറുകള്‍ എം.ജി. മോട്ടോഴ്‌സ് ഇതിനകംതന്നെ പുറത്തുവിട്ടിട്ടുണ്ട്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിന്റെ അകമ്പടിയോടെയുള്ള ലെവല്‍-2 ഓട്ടോണമസ് ഫീച്ചറുകളുമായി എം.ജി. മോട്ടോഴ്‌സ് ആദ്യമായി പുറത്തിറക്കുന്ന വാഹനമാണ് ആസ്റ്റര്‍ എസ്.യു.വി. കമ്പനിയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഗ്ലോസ്റ്ററില്‍ ലെവല്‍-1 ഓട്ടോണമസ് ഫീച്ചറുകള്‍ നല്‍കിയിരുന്നു. എം.ജിയുടെ വാഹനനിരയില്‍ ഹെക്ടര്‍ എസ്.യു.വിയുടെ താഴെയായിരിക്കും ആസ്റ്ററിന്റെ സ്ഥാനമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

രൂപത്തില്‍ ഇലക്ട്രിക് എസ്.യു.വിയായ ZS-EV സമാനമായിരിക്കും എം.ജി. മോട്ടോഴ്സ് പുറത്തുവിട്ട് ആസ്റ്ററിന്റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, നേരിയ ഡിസൈന്‍ മാറ്റങ്ങളും ഈ വാഹനത്തില്‍ വരുന്നുണ്ട്. ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, കൂടുതല്‍ സ്‌റ്റൈലിഷായുള്ള ഹണി കോമ്പ് ഡിസൈനിലുള്ള ഗ്രില്ല് എന്നിവയായിരിക്കും ദട ഇലക്ട്രിക്കില്‍ നിന്ന് ആസ്റ്ററാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍.

സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്. കാറിനുള്ളിലെ പേഴ്സണല്‍ അസിസ്റ്റന്‍സ് സംവിധാനമാണ് ഇതില്‍ പ്രധാനം. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എം.ജിയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള ഐസ്മാര്‍ട്ട് കണക്ടഡ് കാര്‍ സംവിധാനം എന്നിവ അകത്തളത്തില്‍ നല്‍കുന്നുണ്ട്. പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയുള്ള ഫീച്ചറുകളും അകത്തളത്തിലുണ്ട്.

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ ഈ വാഹനത്തില്‍ നല്‍കുമെന്നാണ് സൂചന. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ എന്‍ജിന്‍ വേരിയന്റിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കും. ടര്‍ബോ എന്‍ജിന്‍ മോഡലില്‍ അഞ്ച് സ്പീഡ് മാനുവല്‍ സി.വി.ടി എന്നീ ഗിയര്‍ബോക്സുകള്‍ നല്‍കിയേക്കും.

Content Highlights: MG Astor Mid Size SUV To Be Launched On September 15

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented