2021-ലെ മുഴുവന്‍ യൂണിറ്റും അരമണിക്കൂറിൽ വിറ്റുതീര്‍ന്നു; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് എം.ജി. ആസ്റ്റര്‍


25000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയായിരുന്നു ആസ്റ്ററിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.

എം.ജി. ആസ്റ്റർ | Photo: MG Motors India

ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് എം.ജി. മോട്ടോഴ്‌സിന്റെ ആസ്റ്റര്‍ എസ്.യു.വി. ലെവല്‍ ടു ഓട്ടോണമസ് സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും തുടങ്ങി നിരവധി പ്രത്യേകതകളുമായി വിപണിയില്‍ എത്തിയ ഈ വാഹനത്തിന് നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്ന സ്വീകരണമാണ് വിപണിയില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തിന്റെ ബുക്കിങ്ങ് തുറന്നതോടെയാണ് ആസ്റ്ററിന് ലഭിച്ചിട്ടുള്ള സ്വീകാര്യത പുറംലോകമറിയുന്നത്. ഒക്ടോബര്‍ 11-ന് അവതരിപ്പിച്ച ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ഇന്നാണ് ആരംഭിച്ചത്. ബുക്കിങ്ങ് തുറന്ന് കേവലം 30 മിനിറ്റിനുള്ളില്‍ 2021-ലേക്ക് എം.ജി. മോട്ടോഴ്‌സ് വില്‍പ്പനയ്ക്ക് ഒരുക്കിയിട്ടുള്ള മുഴുവല്‍ യൂണിറ്റും വിറ്റുത്തീര്‍ന്നതായി നിര്‍മാതാക്കള്‍ അറിയിച്ചു. 5000 യൂണിറ്റാണ് ഈ വര്‍ഷം എം.ജി. മോട്ടോഴ്‌സ് എത്തിക്കുന്നത്.

25000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയായിരുന്നു ആസ്റ്ററിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 30 മിനിറ്റിനുള്ളില്‍ 5000 ബുക്കിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നവംബര്‍ ഒന്ന് മുതല്‍ വാഹനങ്ങളുടെ ഡെലിവറി ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 2021-ല്‍ അവശേഷിക്കുന്ന രണ്ട് മാസത്തേക്കാണ് 5000 ആസ്റ്റര്‍ വില്‍പ്പനയ്ക്ക് എത്തുന്നതെന്നാണ് എം.ജി. മോട്ടോഴ്‌സ് നല്‍കുന്ന സൂചന.

സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, ഷാര്‍പ്പ് ഓപ്ഷണല്‍ എന്നീ അഞ്ച് വേരിന്റുകളിലാണ് ആസ്റ്റര്‍ എസ്.യു.വി. വിപണിയില്‍ എത്തിയിട്ടുള്ളത്. ഇതിന് 9.78 ലക്ഷം രൂപ മുതല്‍ 17.38 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. രണ്ട് പെട്രോള്‍ എന്‍ജിനുകളിലും മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ മോഡലായാണ് ആസ്റ്റര്‍ എസ്.യു.വി. എത്തിയിട്ടുള്ളത്.

ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ പതിപ്പെന്ന വിശേഷണം ശരിവെക്കുന്ന രൂപമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. അതേസമയം, ഗ്രില്ലിന്റെ ഘടനയില്‍ വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. സെഗ്മെന്റില്‍ ആദ്യമായി ഹീറ്റഡ് വിങ്ങ് മിററുകളും ബ്ലൂടൂത്ത് ടെക്‌നോളജിയുള്ള ഡിജിറ്റല്‍ കീയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍ തുടങ്ങിയവ ഈ വാഹനത്തിലെ ഡിസൈന്‍ മാറ്റങ്ങളാണ്.

അകത്തളം പൂര്‍ണമായും ZS ഇലക്ട്രിക്കില്‍ നിന്ന് കടംകൊണ്ടതാണ്. 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ അകത്തളത്തില്‍ ഒരുങ്ങുന്നുണ്ട്. 35 ഹിഗ്ലീഷ് കമാന്റുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനമാണ് ആസ്റ്ററില്‍ നല്‍കിയിട്ടുള്ളത്. വിക്കിപീഡിയ, കോമഡികള്‍, ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീം, നാവിഗേഷന്‍ തുടങ്ങി 80 ഇന്റര്‍നെറ്റ് ഫീച്ചറുകളും ആസ്റ്ററില്‍ നല്‍കുന്നുണ്ട്.

138 ബി.എച്ച്.പി. പവറും 220 എന്‍.എം. ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ആസ്റ്ററിന് കരുത്തേകുന്ന ഒരു എന്‍ജിന്‍. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ഒരുക്കും. 108 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ആസ്റ്റര്‍ എത്തും. ഈ എന്‍ജിനൊപ്പം മാനുവല്‍, എട്ട് സ്പീഡ് സി.വി.ടി. എന്നീ ട്രാന്‍സ്മിഷനുകളും നല്‍കുന്നുണ്ട്.

Content Highlights: MG Astor Entire Batch For 2021 Sold Out With In 30 Min


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented